നടി ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ല: സ്പൈസസ് പ്രൊഡ്യൂസർ

നടിയും നർത്തകിയുമായ ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന് വ്യക്തമാക്കി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി. തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയതെന്നും കമ്പനി വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ആശാ ശരത്തും വിവരം പങ്കുവച്ചിട്ടുണ്ട്. ”നന്ദി…. സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക് പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാദ്ധ്യമങ്ങള്‍ വ്യാജ വാർത്തകള്‍ ചമച്ച്‌ നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച്‌ എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക്…

Read More

പ്രസവം നിർത്തൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവം; വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും

ആലപ്പുഴയിൽ പ്രസവം നിർത്തൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. കൂടാതെ പോസ്റ്റ്‍മോർട്ടം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ ജോൺ വി സാമൂവൽ ഉത്തരവിട്ടത്. ഒരു സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ ഫാർമസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം….

Read More