
‘ക്ഷമ പറഞ്ഞതിൽ ആത്മാർഥത തോന്നുന്നില്ല’; ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ
ആസിഫ് അലിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ആസിഫ് അലിക്ക് ഒപ്പമാണ്. രമേഷ് നാരായൺ ചെയ്തത് തെറ്റ്. സംഭവത്തിൽ രമേഷ് നാരായണൻ ക്ഷമ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു. സംഭവത്തിൽ ആസിഫ് അലിക്കൊപ്പമാണ് താൻ എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. എവിടെയെങ്കിലും ഒക്കെ ചെയ്തു കൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി ആയിട്ടാണ് തനിക്ക് തോന്നിയത്. വിവാദത്തിൽ രമേഷ് നാരായണൻ ക്ഷമ ചോദിച്ചതിൽ ആത്മാർത്ഥത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് താരം വ്യക്തമാക്കി….