
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി
ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ മരണത്തെ തുടർന്ന് പല സംഘടനകളുടെയും സഹായം കുടുംബത്തിന് ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച 1,20,000 രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. അന്ന് സ്മാർട് ഫോൺ ഇല്ലാത്തതിനാൽ പണം ലഭിച്ചത് എഴുതി സൂക്ഷിച്ച രേഖകൾ…