
സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കും, ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്ന് പിവി അൻവർ
നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവർ പറഞ്ഞു. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും. ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കിൽ തറയിൽ ഇരിക്കാനാണ് തൻറെ തീരുമാനം. തറ അത്ര…