അസഫാക് ആലത്തിന് വധ ശിക്ഷ; ആലുവ മാർക്കറ്റിൽ മധുരം വിതരണം ചെയ്ത് ചുമട്ട് തൊഴിലാളി താജുദ്ദീൻ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മാലിന്യക്കുളത്തിൽ വലിച്ചറിഞ്ഞ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതിൽ ആലുവ മാർക്കറ്റിൽ മധുരം വിതരണം ചെയ്ത് ചുമട്ടു തൊഴിലാളി താജുദ്ദീൻ. കേസിലെ സാക്ഷികളിൽ ഒരാളായിരുന്നു താജുദ്ദീൻ. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു വിധി വരുന്നതിന് മുമ്പുളള താജുദ്ദീന്റെ പ്രതികരണം.’ഞങ്ങൾ നാട്ടുകാർ ആ​ഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. കേരള പൊലീസിനോടാണ് നന്ദി പറയാനുള്ളത്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ…

Read More

“ഒരു ദയയും അർഹിക്കുന്നില്ല”; ആലുവയിലെ ബലാത്സംഗക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ…

Read More

ആലുവയിൽ അഞ്ച് വയസുകാരിയെ കൊന്ന കേസ്; വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനം

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ആലുവ എസ് പി ഓഫീസിൽ നിന്ന് മൂന്ന് അഭിഭാഷകരുടെ പാനൽ ഇതിനായി സർക്കാരിന് സമർപ്പിച്ചു. അവനീഷ് കോയിക്കര, ജെയ്സൺ ജോസഫ്, മോഹൻരാജ് എന്നിവരുടെ പേരുകളാണ് പാനലിൽ ഉൾപ്പെടുന്നത്. നടത്തിയ എല്ലാ ക്രിമിനൽ കേസുകളും വിജയിച്ച ചരിത്രമാണ് അവനീഷ് കോയിക്കരയുടേത്. ആലുവ പോക്സോ കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ജെയ്സൺ ജോസഫ്. ഉത്തര, വിസ്മയ കേസുകളിലെ സ്പെഷ്യൽ…

Read More

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക് ആലം കൊടും കുറ്റവാളി, മുൻപും പോക്സോ കേസിൽ പ്രതി

ആലുവയിൽ അഞ്ചു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അസ്ഫാക്കിനെ തിരിച്ചറിഞ്ഞെന്ന് കേസിലെ പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക്…

Read More