ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും.ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരെയാണ് ജയിലിലെത്തിക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി എറണാകുളം പോക്‌സോ കോടതിയില്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ…

Read More