
സമരപ്പന്തലിൽ ഈ വൃത്തികെട്ട പൊലീസിന്റെ കാവൽ ആവശ്യമില്ല: ക്ലിഫ്ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്കൂ; നന്നായി എല്ലാം ചെയ്യുമെന്ന് മാങ്കൂട്ടത്തിൽ
ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നു രാഹുൽ പരിഹസിച്ചു. തങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണെന്നും അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ലെന്നും രാഹുൽ പൊലീസുകാരെ ഓർമിപ്പിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ തങ്ങൾ ഒരു വരവങ്ങ് വരുമെന്നും അത്…