ആര്യൻ ഖാന്റെ ലഹരിക്കേസ്: അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ

ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ലഹരിക്കേസിന്റെ അന്വേഷണത്തിൽ നിരവധി ‘ക്രമക്കേടുകൾ’ നടന്നിട്ടുണ്ടെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). സ്വന്തം ഏജൻസിയിലെ ഏഴ്-എട്ട് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംശയകരമാണെന്നും എൻസിബി പറയുന്നു. തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാട്ടി മേയിൽ ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ (എസ്‌ഐടി) ഏർപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 65 പേരുടെ മൊഴികൾ രേഖപ്പെടുത്തി. ചിലയാളുകൾ മൂന്ന് – നാലു തവണ മൊഴി മാറ്റി. അന്വേഷണത്തിലെ പിഴവുകളും എസ്‌ഐടി കണ്ടെത്തി. ആരോപണങ്ങൾ ഉയർന്ന…

Read More