
‘മകനെ കുടുക്കി ഷാറൂഖിനോട് പണം വാങ്ങാൻ നീക്കം’: സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്ഐആർ
ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റു 4 പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഷാറൂഖ് ഖാനിൽനിന്ന് 25 കോടി നേടാൻ സമീർ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ഇതിനായി കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം സമീർ ഗൂഢാലോചന നടത്തി….