
നാട്ടിൽ എപ്പോഴെങ്കിലും വന്നുപോകുന്നയാൾ; ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിലെ കാര്യങ്ങളറിയില്ലെന്ന് അൻവർ
കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ എപ്പോഴെങ്കിലും വന്നു പോകുന്ന ആളാണെന്നും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെട്ടില്ലെന്ന് പറയുന്നത് സ്ഥിരമായി നാട്ടിലില്ലാത്തത് കൊണ്ടാണെന്നും അൻവർ കുറ്റപ്പെടുത്തി. നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടൻ ഷൗക്കത്ത് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നതാണ് അൻവറിൻ്റെ പ്രതികരണം. ആര്യാടൻ ഷൗക്കത്തിനെ തള്ളി വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. തൻ്റെ ഈ അഭ്യർത്ഥന തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആൾക്കുള്ള അവസാന ആഗ്രഹം പറയാനുള്ള…