ആര്യാടൻ മുഹമ്മദിന് വിട; ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെയാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. നിലമ്പൂരിലെ വസതിയിൽ നിന്നും വിലാപയാത്രയായിട്ടാണ് മൃതദേഹം മുക്കട്ട ജുമാ മസ്ജിദിൽ എത്തിച്ചത്. സംസ്‌കാര ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ മാത്യു കുഴനൽനാടൻ, പി കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രിമാരായ…

Read More

കരുത്ത് തെളിയിച്ച നിയമസഭാ സാമാജികൻ, പാർട്ടിക്കും എനിക്കും തീരാനഷ്ടം; ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി

മുൻമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40നാണ് അന്തരിച്ചത്.

Read More