കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കൾ
കോൺഗ്രസ് നേതാവും മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻറെ വിയോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ സുധാകരൻ തുടങ്ങിയ നേതക്കൾ അനുശോചിച്ചു. മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോ?ഗം തീരാ നഷ്ടം ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ഹൃദയ ബന്ധമുള്ള ആത്മ സുഹൃത്തിനെയാണ് നഷ്ടമായത്. ആര്യാടന്റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. എവിടെയെല്ലാം തീവ്രവാദം തല പൊക്കുന്നുവോ അവിടെ എല്ലാം മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു….