
‘വേണ്ടത് ജനങ്ങളുടെ അവാർഡ്, അതിൽ മേയർ തികഞ്ഞ പരാജയം’; സിപിഎം ജില്ലാ സമ്മേളനത്തിൽ ആര്യാ രാജേന്ദ്രനെതിരെ വിമർശനം
മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും വിമർശനമുണ്ടായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ല. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതി…