
‘ഞാന്‍ അമേരിക്കയിലേക്കു വരുന്നില്ല’; ആര്യ
മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ ആയ ബഡായി ബംഗ്ലാവിലൂടെയാണ് താരത്തിന്റെ പ്രശസ്തി വര്‍ധിച്ചത്. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണങ്ങള്‍. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയില്‍ താനും പങ്കെടുക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് ആര്യ തുറന്നുപറയുന്നു. എന്റെ പേരും മുഖവുമുള്ള പോസ്റ്റര്‍ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. ഞാന്‍ ഈ ഷോയുടെയോ, യുഎസില്‍ നടക്കുന്ന ഒരു ഷോയിലും ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല….