അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്  അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടപടിക്കെതിരെ കെ‍ജ്രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി ഇന്ന് പുറത്തിറങ്ങും. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കെജ്രിവാൾ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കൾ അറിയിച്ചു. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങുന്ന കെജ്രിവാളിന് വൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു….

Read More

അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യഹർജി തള്ളി, ജയിലിൽ തുടരണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച തള്ളി. ഇതോടെ കേജ്‌രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ച കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടാണ് കേജ്‌രിവാൾ ആദ്യം സുപ്രീം കോടതിയെയും സുപ്രീം കോടതി റജിസ്ട്രിയെയും പിന്നീട് വിചാരണക്കോടതിയെയും സമീപിച്ചത്. ജൂൺ രണ്ടിന് വിചാരണക്കോടതി ഹർജി പരിഗണിച്ചെങ്കിലും വിധി പറയാൻ ജൂൺ 5ലേക്ക് മാറ്റിയതോടെ…

Read More

ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെയും എഎപി നേതാക്കളുടെയും വസതിയിൽ ഇ ഡി പരിശോധന

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന. 12 ഇടങ്ങളില്‍ ഒരേ സമയമാണ് പരിശോധന ആരംഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടക്കുന്നു. പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാര്‍, രാജ്യസഭാ എംപി നാരായണ്‍ ദാസ് ഗുപ്ത എന്നിവരുടേതുള്‍പ്പെടെ 12 ഓളം സ്ഥലങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ നിലവില്‍ പരിശോധന നടത്തുന്നുണ്ട്. ഡല്‍ഹി ജല്‍ ബോര്‍ഡ് മുന്‍ അംഗം ശലഭ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി…

Read More