രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ഡൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ പേ​ഴ്സണൽ അ​സി​സ്റ്റ​ന്റ് ബി​ഭ​വ് കു​മാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും സംഘം ഇതിനോടകം മൊഴിയെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യംചെയ്യുകയും ചെയ്തു. മേയ് 13ന് കെജ്രിവാളിനെ കാണാൻ…

Read More

‘ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ നരേന്ദ്ര മോദി ശ്രമിക്കുന്നു’ ; അരവിന്ദ് കെജ്രിവാൾ

ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി ആംആദ്മി പാർട്ടി. നേതാക്കളെ മുഴുവൻ ജയിലിലടക്കാനാണ് ബി.ജെ.പി ഭരണകൂടത്തിന്റെ ശ്രമമെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ നേതൃത്വം നൽകി. രാജ്യസഭാ എം.പിയും ആപ്പ് നേതാവുമായ സ്വാതി മലിവാളിനെ ആക്രമിച്ചെന്ന പരാതിയിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അരവിന്ദ് കെജ്‍രിവാൾ ആരോപിച്ചു. എ.എ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ…

Read More

അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി. മാത്രമല്ല ഇരു പാർട്ടികളും തമ്മിൽ നല്ല ഐക്യമാണ് ഡൽഹിയിലുള്ളതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴ് ലോക്സഭ മണ്ഡലങ്ങളിലും ഇൻഡ്യ സഖ്യ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ഇരു പാർട്ടികളുടേയും പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദിയുമായി സംവാദത്തിന് താൻ തയാറാണ്….

Read More

സ്വാതി മലിവാൾ സംഭവം; പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

എ.എ.പി രാജ്യസഭ എം പി സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് മർദിച്ചതിൽ പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രം​ഗത്ത്. മലിവാളിന് നേരിടേണ്ടി വന്ന മർദനത്തിൽ കെജ്രിവാൾ ഒരു വാക്ക് പോലും മിണ്ടാത്തത് ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കുകയോ പ്രതികരണം നടത്തുകയോ കെജ്രിവാൾ ചെയ്തില്ലെന്ന് ധനമന്ത്രി പറഞ്ഞു. മലിവാളിനെ മർദിച്ച ബൈഭവ് കുമാർ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിക്കൊപ്പം ലഖ്നോ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതിലും നിർമല സീതാരാമൻ വിമർശനം ഉന്നയിക്കുകയുണ്ടായി. ഉത്തർപ്രദേശിൽ വെച്ച് കുറ്റാരോപിതനൊപ്പം കെജ്രിവാൾ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ അരവിന്ദ് കെജ്രിവാളിന്റെ പരാമർശം ; നടപടി വേണമെന്ന ഇഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനെതിരെ ഇ.ഡി നൽകിയ അപ്പീൽ പരിഗണിക്കാതെ സുപ്രിംകോടതി. എ.എ.പിക്ക് വോട്ട് ചെയ്താൽ ജയിലിലേക്കു തിരിച്ചുപോകേണ്ടി വരില്ലെന്ന കെജ്‌രിവാളിന്റെ പരാമർശം ഉയർത്തിയായിരുന്ന ഇ.ഡി കോടതിയെ സമീപിച്ചത്. എന്നാൽ, ജയിലിൽ പോകേണ്ടിവരില്ലെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്നും കേസിനെപ്പറ്റി പരാമർശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കെജ്‌രിവാളിന്റെ പരാമർശത്തിൽ നടപടി വേണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം തള്ളിയ കോടതി ശക്തമായ നിരീക്ഷണങ്ങളും നടത്തി….

Read More

അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് റാലികളിലെ അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ടു ചെയ്താല്‍ താന്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരില്ലെന്ന് കേജ്രിവാള്‍ പ്രസംഗിച്ചതായി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. മാത്രമല്ല ഇത്തരത്തില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ഉള്ളതാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതില്‍ വാദിച്ചു. ഉന്നതരായ കേന്ദ്രമന്ത്രിമാരും പല പരാമര്‍ശങ്ങളും നടത്തുന്നുണ്ടെന്നും അത് സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും കേജ്രിവാളിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി പറഞ്ഞു. അതേസമയം കേജ്രിവാളിന്‍റെ പ്രസംഗം അദ്ദേഹത്തിന്‍റെ അനുമാനമാണെന്നും കോടതിക്ക്…

Read More

സ്വാതിമലിവാളിനെതിരായ മർദനം; അന്വേഷണത്തിന് സമിതിയെ എ എ പി നിയോഗിച്ചതായി റിപ്പോർട്ട്

എ.എ.പി രാജ്യസഭ എം.പി സ്വാതിമലിവാളിനെതിരായ മർദനം അന്വേഷിക്കുന്നതിനായി സമിതിയെ ആം ആദ്മി പാർട്ടി നിയോഗിച്ചതായി റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു മലിവാളിന്റെ പരാതി. ഇതിലാണ് നിലവിൽ എ.എ.പി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്. കൂടാതെ സമിതിക്ക് മുമ്പാകെയെത്തി മൊഴി നൽകാൻ മലിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള കെജ്രിവാളിന്റെ വസതിയിൽ യോഗത്തില്‍ പങ്കെടുക്കാനായി സ്വാതി എത്തിയത്. എന്നാൽ അവരെ മുഖ്യമന്ത്രിയുടെ…

Read More

‘പ്രത്യേക പരിഗണന ലഭിച്ചെന്ന് രാജ്യത്തെ പലരും വിശ്വസിക്കുന്നു’: കേജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ അമിത് ഷാ

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടേത് സാധാരണ വിധിയായി കണക്കാക്കാൻ ആകില്ലെന്നും കേജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായാണ് രാജ്യത്തെ പലരും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ തനിക്ക് ജയിലിലേക്ക് തിരിച്ചു പോകേണ്ടി വരില്ല എന്ന കേജ്‌രിവാളിന്റെ പരാമർശം സുപ്രീം കോടതിയോടുള്ള അവഹേളനമാണ്. ആരെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ചെയ്ത തെറ്റ് കോടതി തെറ്റല്ലാതായി കണക്കാക്കുമെന്നാണ്…

Read More

പ്രധാനമന്ത്രി ശ്രമിക്കുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതിന്; മോദി സർക്കാർ അധികാരത്തിലെത്തില്ലെന്ന് കെജ്രിവാൾ

ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വളരെ ചെറിയ പാർട്ടിയായ ആം ആദ്മിയെ തകർക്കുന്നതിനായി മോദി കഴിയാവുന്നതെല്ലാം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി എഎപി നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ് എന്നാൽ വലിയ അഴിമതിക്കാരെല്ലാം ബിജെപിയിലാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ…

Read More

‘ഏകാധിപത്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കണം’ ; ജയിൽ മോചിതനായതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

ജയിൽ മോചിതനായതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാൾ ആഹ്വാനം ചെയ്തു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയിൽ മോചിതനായ കെജ്രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മൾ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി. നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങൾ അത്…

Read More