അരവിന്ദ് കെജ്‌രിവാളിന് വീണ്ടും കുരുക്ക്; ജയിലിലെത്തി സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. ഇ.ഡി കേസിലാണ് കേജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. ബുധനാഴ്ച കേജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി ആരോപിച്ചു.

Read More

മദ്യ നയക്കേസിൽ കെജ്രിവാളിന് തിരിച്ചടി; ജയിലില്‍ തുടരും

മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്ന് പരിഗണിച്ച കോടതി വിചാരണക്കോടതി വിധി സ്റ്റേ…

Read More

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായകം ; ജാമ്യം ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

ഡല്‍ഹി മദ്യ നയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിര്‍ണായകം. വിചാരണക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കാട്ടി ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മദ്യനയ അഴിമതികേസില്‍ കെജ്‍രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെ അപ്പീലിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി ഹൈക്കോടതി…

Read More

മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ ജയിലിൽ തുടരും; ഹൈക്കോടതി വിധി വരട്ടേയെന്ന് സുപ്രീം കോടതി

മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച(ജൂൺ 26) പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജൂൺ 20ന് വിചാരണക്കോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇ.ഡി ഹൈക്കോടതിയെ…

Read More

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിനെതിരെ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു; ഇഡിക്ക്‌ ഡല്‍ഹികോടതിയുടെ രൂക്ഷവിമർശനം

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യുകോടതി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ നടത്തിയത് രൂക്ഷവിമര്‍ശനം. കെജ്‌രിവാളിനെതിരെ നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇ.ഡി പരാജയപ്പെട്ടുവെന്ന് ജാമ്യം അനുവദിച്ച അവധിക്കാല ജഡ്ജ് ന്യായ് ബിന്ദു നിരീക്ഷിച്ചു. ഹാജരാക്കിയ തെളിവുകള്‍ പോരെന്ന മനസിലാക്കിയ ഇ.ഡി, ഏതുവിധേനയും അത് കണ്ടുപിടിക്കാന്‍ ശ്രമിക്കുയാണെന്നും കോടതി കുറ്റപ്പെടുത്തി. മാപ്പു സാക്ഷികളെ സംബന്ധിച്ച ഇ.ഡിയുടെ വാദത്തെ കോടതി ശക്തമായി എതിര്‍ത്തു. അന്വേഷണം ഒരു കലയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ കഥ വെളിപ്പെടാന്‍ ഒരു പ്രതിയെ ജാമ്യം നല്‍കുന്നതിലൂടെയോ…

Read More

മദ്യനയക്കേസിൽ കേജ്‌രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ഡൽഹി മദ്യനയക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കെ കേജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‌രിവാളിനു ജയിൽ മോചിതനാകാൻ സാധിക്കില്ല.

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ് ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തേക്ക് , ജാമ്യം അനുവദിച്ച് കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം കേട്ടിരുന്നു. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി…

Read More

‘തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയുള്ളതാണ് , പ്രചാരണത്തിന് ഇറങ്ങിയത് രാജ്യത്തെ രക്ഷിക്കാൻ’ ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയുള്ളതാണ്. പ്രചാരണത്തിന് ഇറങ്ങിയത് രാജ്യത്തെ രക്ഷിക്കാനാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കൈജ്‌രിവാൾ. മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യകാലാവധി അവസാനിച്ച് തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരച്ചുപോകുന്നതിന് മുമ്പ് കെജ്‌രിവാൾ ഹനുമാൻ മന്ദിർ സന്ദർശിക്കുകയും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ആംആദ്മി ഓഫീസിലാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ‘പാർട്ടിയേക്കാൾ മുകളിലാണ് രാജ്യം. രാജ്യത്തെ ഏകാധിപത്യം അവസാനിപ്പിക്കണം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകൾ കളവാണ്. വിവിപാറ്റുമായി…

Read More

തന്നെ മർദിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് സ്വാതി മലിവാൾ

മേയ് 13ന് ബിഭവ് കുമാർ തന്നെ മർദിക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാൾ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ സ്വാതിയെ പി.എ മർദിച്ചുവെന്ന് പറയുന്ന ദിവസം താൻ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ ഇത് അസത്യമാണെന്നാണ് സ്വാതി ന്യൂസ് ഏജൻസിയായ എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ​മേയ് 13ന് രാവിലെ ഒമ്പതു മണിയോടെയാണ് താൻ കെജ്‍രിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണ മുറിയിലിരിക്കണമെന്നും കെജ്രിവാൾ…

Read More

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം, നീതി നടപ്പാകുമെന്ന് കേജ്രിവാൾ

ആം ആദ്മി പാർട്ടി നേതാവും എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്നും നീതി നടപ്പാകുമെന്നും കേജ്രിവാൾ പറഞ്ഞു. എന്നാൽ തനിക്ക് നേരെയുണ്ടായ അക്രമം നോക്കി നിൽക്കുകയും പ്രതിക്കൊപ്പം കറങ്ങി നടക്കുകയും ചെയ്തയാൾ നീതി നടപ്പാക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് സ്വാതി മലിവാൾ വാർത്ത പങ്കുവെച്ചുകൊണ്ട് എക്സിൽ പ്രതികരിച്ചു. മലിവാളിന്റെ ആരോപണത്തിന്മേൽ അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് കേജ്രിവാൾ മുതിർന്നില്ല. അന്വേഷണം സ്വാതന്ത്രവും നീതിയുക്തവുമായി…

Read More