
അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും; ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിയെന്ന് ആം ആദ്മി പാര്‍ട്ടി
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും. രാജിക്കത്ത് നാളെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറും. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജരിവാളിന്റെ തീരുമാനത്തെ ജനങ്ങള്‍ പ്രശംസിക്കുകയാണെന്നും മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് മുഖ്യമന്ത്രി കെജരിവാളിനെ വിടാതെ വേട്ടയാടി. അരവിന്ദ് കെജരിവാള്‍ ഒറ്റയ്ക്ക് പോരാടിയാണ് പുറത്തു വന്നതെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എഎപി…