മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടിസ്, 18ന് ഹാജരാകാന്‍ നിര്‍ദേശം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡിയുടെ നോട്ടിസ്. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം. മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ്…

Read More

“ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ അഴിക്കുള്ളിലാക്കാൻ ശ്രമം”; അരവിന്ദ് കെജ്രിവാൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത് ഒഴിവാക്കാൻ തന്നെ അഴിക്കുള്ളിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാൽ, രണ്ട് കൊല്ലം അന്വേഷിച്ചിട്ടും ഒരു രൂപയുടെ പോലും ക്രമക്കേട് അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരുടെ പക്കൽ ആർക്കുമെതിരെ ഒരു തെളിവുമില്ലെന്നും ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. ”എന്റെ അറസ്റ്റാണ് ഇപ്പോൾ ബി.ജെ.പിയുടെ ആവശ്യം. സത്യസന്ധതയാണ് എന്റെ ഏറ്റവും വലിയ…

Read More

കെജ്രിവാളിന് ഇ.ഡി. നോട്ടീസ്; നവംബർ രണ്ടിന് ഹാജരാകണം

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാളിനെ ഇതേ കേസിൽ ഒൻപത് മണിക്കൂർ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി. സഞ്ജയ് സിങ് എന്നിവർ മദ്യനയക്കേസിൽ നിലവിൽ ജയിലിലാണ്. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി മണിക്കൂറുകൾക്കകമാണ് കെജ്രിവാളിനെതിരായ സമൻസ്.

Read More

പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേരിട്ടാൽ രാജ്യത്തിന്‍റെ പേര് ബിജെപി എന്നാക്കുമോ: അരവിന്ദ് കെജ്‍രിവാള്‍

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേര് നല്‍കിയാല്‍ രാജ്യത്തിന്‍റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും കെജ്‍രിവാള്‍ ചോദിച്ചു. രാജ്യത്തിന്‍റെ പേരുമാറ്റം സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരമൊന്നുമില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ച്…

Read More

കേജ്‌രിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; ധൂർത്ത് ആരോപിച്ച് ബിജെപി

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവ‌ുമായ അരവിന്ദ് കേജ്‌രിവാൾ ഔദ്യോഗിക വസതി നവീകരിച്ചതിൽ ധൂർത്ത് ആരോപിച്ച് ബിജെപി. 45 കോടി രൂപ നികുതിപ്പണം ചെലവാക്കിയാണ് കേജ്‌രിവാൾ ‘ആഡംബരത്തിന്റെ രാജാവാ’യതെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുഡി ആരോപിച്ചു. സംസ്ഥാനം കോവി‍ഡ് പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു നവീകരണത്തിന്റെ പേരിലുളള ധൂർത്ത്. ഔദ്യോഗിക വാഹനമോ വസതിയോ സുരക്ഷയോ സ്വീകരിക്കില്ലെന്നു 2013 ൽ പറഞ്ഞ കേജ്‌രിവാൾ ഇന്ന് ഔദ്യോഗിക വസതി നവീകരിക്കാൻ 45 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം രാജി…

Read More

9 മണിക്കൂറോളം ചോദ്യം ചെയ്തു, വിട്ടയച്ച് സിബിഐ; കേസ് വ്യാജമെന്ന് അരവിന്ദ് കേജ്‍രിവാൾ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെ സിബി‌ഐ 9 മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു. 56 ചോദ്യങ്ങളാണു സിബിഐ ചോദിച്ചതെന്നും എല്ലാം വ്യാജമാണെന്നും കേജ്‌രിവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേസ് വ്യാജമാണ്, എഎപിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു നീക്കം, തനിക്കെതിരെ ഒരു തെളിവുമില്ലെന്നും കേജ്‍രിവാൾ ചൂണ്ടിക്കാട്ടി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കേജ്‌‌രിവാൾ സിബിഐക്ക് മുന്‍പാകെ എത്തിയത്. അഴിമതിക്കാരനെന്ന് ചിത്രീകരിക്കാനുള്ള ബിജെപി ശ്രമം ഫലം കാണില്ലെന്ന് കേ‌ജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നേതാക്കളെ…

Read More

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രം​ഗത്ത്. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഞ്ഞടിച്ചു. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്‌രിവാള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍‍. ഇന്ദിരാഗാന്ധിയെപ്പോലെ തീവ്രനയമാണ് മോദിക്കെന്നാണ് കേജ്‍രിവാള്‍ ആരോപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം. വരും ദിവസങ്ങളില്‍ പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ തോറും കയറിയിറങ്ങി മോദിയുടെ തീവ്ര നിലപാടുകളെ തുറന്ന് കാണിക്കുമെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അവര്‍ ഉത്തരം തരുമെന്നും ജനം ദേഷ്യത്തിലാണെന്നും കൂട്ടിച്ചേർത്തു.

Read More

‘കേന്ദ്രത്തിന് എല്ലാവരോടും ഉടക്ക്’; അരവിന്ദ്‌ കേജ്‌രിവാൾ

ഇന്ത്യയിൽ എല്ലാവരുമായും കേന്ദ്ര സർക്കാർ പോരടിക്കുകയാണെന്ന് പരിഹസിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കേജ്‌രിവാൾ രംഗത്ത്. വിവിധ സംസ്ഥാനങ്ങളുമായും ജഡ്ജിമാരുമായും കർഷകരുമായും വ്യവസായികളുമായും നരേന്ദ്ര മോദി സർക്കാർ പോരാട്ടത്തിലാണെന്ന് കേജ്‍രിവാൾ പരിഹസിച്ചു. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ ഡൽഹിയിലെ എഎപി ഓഫിസുകൾക്കു പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ്, കേന്ദ്രസർക്കാരിനെ പരിഹസിച്ച് കേജ്‌രിവാൾ രംഗത്തെത്തിയത് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ കേ‍ജ്‌രിവാൾ, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത്…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ………………………….. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ………………………….. തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട്…

Read More