അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ സുപ്രീംകോടതി അടിയന്തര വാദം കേൾക്കില്ല; കേസ് നാളെ ലിസ്റ്റ് ചെയ്യും

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കില്ല. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എ.എ.പി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും ജയിലിൽ നിന്നു ഭരണം തുടരുമെന്നും ഡൽഹി മന്ത്രി അതിഷി വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു എ.എ.പി നേതൃത്വം അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി രജിസ്ട്രാറെ സമീപ്പിച്ചത്. ഇന്നു രാത്രി 11.45ഓടെ വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രജിസ്ട്രാർ ചീഫ് ജസ്റ്റിസ് ഡി.വൈ…

Read More

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രതിഷേധ പ്രകടനുമായി സിപിഐഎം

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇഡി നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിമര്‍ശിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നീണ്ടു. മോദിയും ബിജെപിയും ഭയപ്പാടിലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി…

Read More

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ; ഡൽഹിൽ നിരോധനനാജ്ഞ

മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹിയില്‍ നിരോധനാജ്ഞ. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്‌രിവാളി വസതിക്ക് പുറത്ത് ആം ആദ്മി പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു നീക്കാൻ അനുവദിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ബിജെപി ദേശീയ ആസ്ഥാനത്തിന് മുൻപിലും വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡൽഹി പൊലീസ് ഡ്രോൺ നീരിക്ഷണം നടത്തുന്നുണ്ട്. കെജ്‌രിവാൾ ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് ആം…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

വിവാദമായ ഡൽഹി മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരമാണ് ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ്…

Read More

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി അദ്ദേഹത്തോട് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. 15,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി…

Read More

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാൾ ഇന്ന് കോടതിയിൽ ഹാജാരാകും; കവിതയെ ഇ.ഡി ചോദ്യം ചെയ്‌തേക്കും

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജാരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡിയാണ് കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി ഇന്ന് ചോദ്യംചെയ്തേക്കും. കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ…

Read More

ഡൽഹി മദ്യനയ കേസ്; മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാ​കാമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ച് 12ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ എൻഫോൻസ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാ​മെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ ഡിയുടെ ഏറ്റവും പുതിയ സമൻസിനുള്ള മറുപടിയിലാണ് മാർച്ച് 12ന് ശേഷം ഹാജരാകാമെന്ന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇ ഡിയുടെ ഏഴോളം സമൻസുകൾ ഇതിനോടകം തന്നെ കെജ്‌രിവാൾ അവഗണിച്ചിരുന്നു. സമൻസുകൾ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച്…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമൻസ് തള്ളി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ സമൻസുകളും നിയമവിരുദ്ധമെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്. ഏഴാമത്തെ സമൻസ് കൂടാതെ, ഫെബ്രുവരി 14, ഫെബ്രുവരി രണ്ട്, ജനുവരി 18,…

Read More

ബി ജെ പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് സൗരഭ് ഭരദ്വാജ്

കോൺഗ്രസ് – ആപ് സഖ്യം കൂടുതൽ കരുത്താർജ്ജിച്ചതോടെ ഭയന്ന ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹിയിലെ ലോക്സഭ സീറ്റുകളിൽ മത്സരിക്കുന്നതിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ ധാരണയായതോടെ ബിജെപി പരാജയ ഭീതിയിലാണ്. അവർ അധികാരം ഉപയോഗിച്ച് എന്തും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു നോട്ടീസ് അരവിന്ദ് കെജ്‌രിവാളിന് നൽകാൻ നിങ്ങൾ തയ്യാറാക്കുകയാണെന്ന് തങ്ങൾക്കറിയാമെന്നും ഇന്ന് അത് അദ്ദേഹത്തിന് കൈമാറും, വരുന്ന…

Read More

ഡൽഹിയിലെ എ.എ.പി സർക്കാരിനെ അട്ടിമറിക്കാൻ വൻ ഗൂഢാലോചന, ബി.​ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി അരവിന്ദ് കെജ്‍രിവാൾ

ഡൽഹിയിലെ എ.എ.പി സർക്കാരിനെ അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ബി.ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെജ്‍രിവാൾ അരോപിക്കുന്നത്. ”ഏഴ് എ.എ.പി എം.എൽ.എമാരെയാണ് ദിവസങ്ങൾക്കു മുമ്പ് ബി.ജെ.പി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചത്. 21 എം.എൽ.എമാരുമായും സംഭാഷണം നടത്തിയെന്നും അവർ അവകാശപ്പെട്ടു. മറ്റുള്ളവരുമായും ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. അതിനു ശേഷം ഡൽഹിയിലെ എ.എ.പി സർക്കാരിനെ ഞങ്ങൾ അട്ടിമറിക്കും. ഓരോ എം.എൽ.എമാർക്കും 25 കോടി രൂപ വീതം നൽകും. അവർക്ക്…

Read More