അരുണാചലിലും നാഗാലാൻഡിലും അഫ്സ്പ ആറ് മാസത്തേക്കുകൂടി നീട്ടി; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

അരുചാൽപ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമായ ‘അഫ്സ്പ’ (AFSPA) ആറ് മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നാഗാലാൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിയത്. സായുധ സേനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അഫ്സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ ‘അസ്വസ്ഥമായ പ്രദേശം’ എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. ഇത്തരത്തിൽ അഫ്സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകൾക്ക് പൊതു ക്രമസമാധാന…

Read More

മേഘവിസ്ഫോടനത്തെ തുടർന്ന് അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വൻ നാശനഷ്ടം

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടമുണ്ടായി. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. വൻകൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രളയത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ അരുണാചൽ പ്രദേശിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഇന്ന് മഴ പ്രവചനവുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് രാവിലെ…

Read More

‘പ്രളയം വന്ന് ഭൂമി നശിക്കും, അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണം’; നവീൻ പർവതാരോഹണത്തിനു തയ്യാറെടുത്തിരുന്നെന്നും പൊലീസ്

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് പറയുന്നു. പർവതാരോഹണത്തിന് നവീൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒരു ദിവസം പ്രളയം വന്ന് ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാൽ മാത്രമേ ജീവൻ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു നവീനിന്റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനർജനിക്കണമെന്നുമായിരുന്നു നവീൻ സുഹൃത്തുക്കളോട്…

Read More