മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വിഎസ് അച്യുതാനന്ദന് പകരം മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി അയച്ച നോട്ടീസിൽ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പിതാവിന് റിപ്പോർട്ട് പരിശോധിക്കാനോ കോടതിയിൽ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ…

Read More

ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് യുജിസി വിശദാശംങ്ങൾ തേടി

കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്. ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം…

Read More