താലിപ്പരുന്തുകൾക്ക് കൃത്രിമ കൂടൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഷാർജ
താലിപ്പരുന്തുകൾക്ക് കൃത്രിമ കൂടൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഷാർജ. എമിറേറ്റിലെ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി (ഇ.പി.എ.എ) ആണ് വ്യത്യസ്തമായ പദ്ധതി പ്രഖ്യാപിച്ചത്. വന്യ ജീവികളുടെ ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ കൃത്രിമക്കൂടിൻറെ നിർമാണം സർ ബു നായ്ർ ഐലൻഡ് റിസർവിൽ പൂർത്തിയായി. എമിറേറ്റിലെ പ്രകൃതി സംരക്ഷിതയിടങ്ങൾ ഉൾപ്പെടെ തീരമേഖലകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഡിസംബർ മുതൽ മാർച്ച് വരെയുള്ള ഇണചേരൽ സീസണിൽ താലിപ്പരുന്തുകൾക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ കൂടൊരുക്കാൻ പറ്റിയ…