പാലക്കാട് മദ്യനിർമാണശാലയ്ക്ക് എതിരെ സിപിഐ ; പാർട്ടി മുഖപത്രത്തിൽ ലേഖനം

പാലക്കാട് മദ്യനിർമാണശാലക്കെതിരെയുള്ള നിലപാട് പരസ്യമാക്കി സിപിഐ. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. പാർട്ടി ദേശീയ കൗൺസിൽ അം​ഗം സത്യൻ മൊകേരിയുടേതാണ് ലേഖനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി ഇല്ലാതാകും. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് ലേഖനത്തിലെ ആവശ്യം. 

Read More

‘മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പകരമായി ഭൂമി നൽകാനാവില്ല’: നിലപാടുമായി സമസ്ത മുഖപത്രം സുപ്രഭാതം

മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം. ഇക്കാര്യത്തിൽ ഭൂമി വിട്ടു നൽകി സമവായമാകാമെന്ന മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തള്ളുകയാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനം. മത സംഘടനകൾ വർഗീയ പ്രചാരണം നടത്തരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇകെ സുന്നി  മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ പേജിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വഖഫ് ഭൂമി രാഷ്ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ല. മുനമ്പം ഭൂമി കാര്യത്തിൽ മുസ്ലിം സംഘടനകളുടെ ഏകോപനസമിതി…

Read More

ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല; ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം: സർക്കാരിനെ വിമർശിച്ച് ജനയുഗം ലേഖനം

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും സിപിഐ മുഖപത്രമായ  ജനയുഗത്തിൽ ലേഖനം.   ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം നൽകുന്നതാകരുത്.  സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കും. സ്പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവൻ ശ്രമിച്ചതെന്നും ലേഖനത്തിൽ തുറന്ന് വിമർശിക്കുന്നു.  നേരത്തെ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം സിപിഐയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു….

Read More

കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം; എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം

എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം.   എന്നാണ് ലേഖനത്തിലെ പരിഹാസം.  പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനംസുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട്…

Read More

മത്സ്യമാർക്കറ്റിൽ എത്തിയ മന്ത്രി മൂക്കു പൊത്തി; വാർത്ത നൽകിയ മാധ്യമപ്രവർത്തകയ്ക്ക് ഭീഷണി

മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പിയുഷ് ഗോയലിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മറാഠി പത്രത്തിലെ മാധ്യമപ്രവർത്തക നേഹ പുരവാണ് പരാതിക്കാരി. ബോറിവ്ലിയിലെ മത്സ്യമാർക്കറ്റിൽ വോട്ടുചോദിച്ചെത്തിയ പിയുഷ് ഗോയൽ മൂക്ക് പൊത്തിയെന്നും സ്ത്രീകൾ ഇത് എതിർത്തെന്നുമുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഭീഷണി. രാത്രി 10.30ന് നാല് യുവാക്കൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും മേലിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാല് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read More