സിദ്ദാർത്ഥന്‍റെ മരണം: കുടുംബത്തിന് പിന്തുണയുമായി കെഎസ് യു

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥിന്‍റെ  മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വെറ്റിനറി കോളേജിൽ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്‍റെ  അച്ഛന്‍റെ  പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്‍റ്  ആവശ്യപ്പെട്ടു….

Read More

തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തും; അവർക്ക് വർഷമായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ വിഷമം: പരിഹസിച്ച് ആർഷോ

കഴിഞ്ഞ 6–7 വർഷമായി തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ വിഷമം നിമിത്തമാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ എസ്എഫ്ഐയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരിഹസിച്ച് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഉയർന്ന കോഴക്കേസുമായി ബന്ധപ്പെട്ട് മാർഗംകളി അധ്യാപകൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ എസ്എഫ്ഐ ആണെന്ന് ഇവർ ആരോപിക്കുന്നത് എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ആർഷോ ചോദിച്ചു. ക്രിക്കറ്റ് മത്സരങ്ങളുടെ സമയത്ത് കാണിക്കുന്ന സ്കോർ ബോർഡ് പോലെ, ഓരോ ദിവസവും കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോകുന്ന…

Read More

ബാബുജാനേയും ആർഷോയേയും വിളിപ്പിച്ച് സിപിഎം; വിശദീകരണം തേടി

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഒടുവിൽ ഇടപെട്ട് സിപിഎം. ദിവസങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖിൽ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയർന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആർഷോയോടും പാർട്ടി നേതൃത്വം വിശദീകരണം തേടുകയായിരുന്നു. ഇരുവരും എകെജി സെൻ്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, വിവാദ വിഷയങ്ങളിൽ ഇരുവരും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം. അതിനിടെ, നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി ആരോപണം അടക്കം…

Read More

വ്യാജരേഖ കേസിൽ വിദ്യയെ എസ്എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാൽ ഉടൻ നടപടി: ആർഷോ

എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തേയറിഞ്ഞിരുന്നില്ല. അധ്യാപകര്‍ അറിഞ്ഞിട്ടും പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്. സംഭവത്തില്‍ പരാതി നല്‍കാതെ താന്‍ എന്തുചെയ്യണമായിരുന്നുന്നെന്നും ആര്‍ഷോ ചോദിച്ചു. ‘ക്യാമ്പസിലെ അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം അറിയാമായിരുന്നു. മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം രേഖാമൂലമുള്ള പരാതി അധ്യാപകന്‍ നല്‍കി. മാസങ്ങള്‍ എടുത്തിട്ടും മാറ്റാന്‍…

Read More