യുവാവിന്റെ കൊലപാതകം; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍. ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക കൊല്ലപ്പെടുന്നത്. പിറ്റേദിവസം കാമാക്ഷിപാളയക്ക് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തി.ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ…

Read More

വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയില്‍

എറണാകുളം ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയിലായി. എക്സൈസ് സ്പെഷൽ സ്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.

Read More

വില 19.15 കോടി; അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം; 2 വനിതകൾ അറസ്റ്റിൽ

മുംബൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ടു വിദേശ വനിതകളെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച 32.79  കിലോ സ്വർണം പിടിച്ചെടുത്തു. വിപണിയിൽ 19.15 കോടി വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്. അടുത്ത കാലത്ത്  0വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റംസ് വൻ തോതിൽ സ്വർണം പിടികൂടിയിരുന്നു. നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു….

Read More

ഛത്തീ​സ്ഗ​ഡി​ൽ 9 മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ

ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യിൽ പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ട.  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നുമായി ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്.  ഇ​വ​രി​ൽ എ​ട്ടു​പേ​രെ ഉ​സൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ളെ നെ​യിം​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.  സജീവ പ്രവർത്തകരായ സോ​ന കു​ഞ്ഞം (40), ആ​ണ്ട ക​ട​ത്തി (30), മാ​ങ്കു മ​ഡ്കം (24), സ​ന്തോ​ഷ് കാ​ട്ടി (25), സോ​ന മു​ച​കി (22), ഹ​ദ്മ…

Read More

ബെംഗളൂരുവിലെ നിശാപ്പാർട്ടിയിൽ മയക്കുമരുന്ന്: അറസ്റ്റിലായ നടി ഹേമയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരുവിലെ ഇലക്ട്രോണിക്സ് സിറ്റിയിൽ നടന്ന നിശാപ്പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ചയാണ് ഹേമയെ അറസ്റ്റുചെയ്തത്. പോലീസ് നൽകിയ നോട്ടീസ് പ്രകാരം ഇവർ പോലീസിനുമുന്നിൽ ഹാജരായതായിരുന്നു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹേമ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിശാപ്പാർട്ടിയിൽ കേക്ക്മുറിക്കൽ ചടങ്ങ് കഴിഞ്ഞതോടെ താൻ ഹൈദരാബാദിലേക്ക് മടങ്ങിയതാണെന്നും പറഞ്ഞു. ഇലക്ട്രോണിക്സ് സിറ്റിയിലെ ജി.ആർ. ഫാം ഹൗസിൽ മേയ് 19-ന് രാത്രിയാണ് പാർട്ടിനടത്തിയത്….

Read More

ലഹരി വസ്തുക്കൾ കൈവശം സൂക്ഷിച്ചു ; കുവൈത്തിൽ യുവാവ് അറസ്റ്റിൽ

കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്. ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ് വാറന്‍റ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് അധികൃതര്‍ പരാജയപ്പെടുത്തി . കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച…

Read More

കോഴിക്കോട് എലത്തൂരിൽ യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് എലത്തൂരിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറി തട്ടി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഹോൺ മുഴക്കി അമിതവേഗത്തിൽ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്. തെറ്റായ ദിശയിലാണ് ലോറി സഞ്ചരിച്ചതെന്നും ഇതിൽ നിന്നും വ്യക്തമായി. അപകടം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പൊലീസും ആംബുലൻസും എത്താൻ…

Read More

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി പ്രത്യേക അന്വേഷണ സംഘം. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തില്‍ കൊണ്ടുവന്ന് അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്….

Read More

പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ: ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും 

ലൈംഗികാതിക്രമക്കേസുകളിൽ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ.മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിൽ അർദ്ധരാത്രിയോടെ എത്തിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവിൽ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുമെന്ന സമ്മർദ്ദം കടുത്തതോടെയാണ് പ്രജ്വലിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. അതേസമയം, പ്രജ്വലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. നേരത്തേ പ്രജ്വൽ കോടതിയിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി അടിയന്തരവാദം കേൾക്കണമെന്ന്…

Read More

ഗെയിമിങ് സെന്ററിലെ തീപ്പിടിത്തം: കമ്പനി സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ  പിടിയിൽ

രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സ‌ർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോർട്ട് നൽകും.  അതേസമയം, ഡിഎൻഎ…

Read More