യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്ന കേസ്; സൈജു തങ്കച്ചൻ അറസ്റ്റിൽ

യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി കാർ കവർന്ന കേസിൽ മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ അഭിനന്ദ് എന്നയാളെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാൻ എന്ന പേരിൽ ചിലവന്നൂരിലുള്ള ഡ്രീം ലാൻഡ് വ്യൂ എന്ന ഹോട്ടലിലേക്ക് വിളിച്ചു വരുത്തി സൈജുവും സുഹൃത്ത് റെയ്‌സ്, റെയ്‌സിന്റെ ഭാര്യ റെമീസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തുകയും അഭിനന്ദിന്റെ ഹോണ്ട അമേസ് കാർ കവർച്ച ചെയ്യുകയും ചെയ്തു എന്ന…

Read More

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ പിടിയിൽ

പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടും പാടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇതിന് മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്….

Read More

ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതി അറസ്റ്റിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ ഒളിവിലായിരുന്നു. പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാർ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ് സുനിൽ കുമാറിനെ പൊലീസ്…

Read More

76കാരിയെ പീഡിപ്പിച്ച കേസ്; കായംകുളത്ത് 25കാരൻ അറസ്റ്റിൽ

കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിനിരയായ വയോധികയെ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

മന്ത്രവാദം; മാലദ്വീപിൽ വനിതാ മന്ത്രി അറസ്റ്റിൽ

മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. മന്ത്രവാ​​ദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  മറ്റ് രണ്ട് വ്യക്തികളും കൂടി ഉൾപ്പെട്ട കേസ് കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി. മന്ത്രവാദം മാലിദ്വീപിൽ ക്രിമിനൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന്…

Read More

ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി കിട്ടിയില്ല; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി ഷുഹൈബിനെ (30) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്നു രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി പറഞ്ഞതായാണു വിവരം. വിമാന കമ്പനി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര…

Read More

പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ

പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം…

Read More

ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറുടെ ആത്മഹത്യ; അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത ആൺ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യ പ്രകാരമാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്‌ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി തിരുവനന്തപുരത്തെ സർക്കാർ സ്‌കൂളിലെ…

Read More

കുടുംബത്തിന് ദോഷമാകുമെന്ന് കരുതി; പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്നു

തമിഴ്നാട്ടിൽ പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അരിയല്ലൂരിലാണ് സംഭവം നടന്നത്. അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊന്നത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58) അറസ്റ്റിലായിട്ടുണ്ട്. ചിത്തിര മാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊല നടത്തിയതെന്ന് വീരമുത്തു പൊലീസിന് മൊഴി നൽകി.

Read More

തൃത്താല എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പട്ടാമ്പിയിൽ നിന്നും പ്രതി അലൻ പിടിയിൽ

തൃത്താലയിൽ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നൽകിയിട്ടുണ്ട്. അജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് തൃത്താലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു….

Read More