വീട്ടുപറമ്പിൽ നിന്ന് ദിവ്യദൃഷ്ടിയിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം; തട്ടിപ്പുകാരൻ പിടിയിൽ

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാൻ ദിവ്യദൃഷ്ടിയിൽ തെളിയുന്ന ഏലസ്സുകൾ വീട്ടുപറമ്പിൽ നിന്ന് കുഴിച്ചെടുക്കുന്ന തട്ടിപ്പുകാരൻ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ (51) ആണ് ഡിവൈഎസ്പി കെ.ജി.സുരേഷ്, എസ്എച്ച്ഒ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷമാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിൽ കയറിപ്പറ്റുന്നതാണ് ഇയാളുടെ രീതി. പിന്നീട് സഹായിയുമായി വീട്ടിൽ എത്തി വീട്ടുകാർ അറിയാതെ…

Read More

ബ്ലാക്ക്മെയിലിങ്; മുംതാസ് അലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തിൽ രണ്ടുപേരെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണപുര സൂറത്ത്കൽ സ്വദേശികളായ റഹ്‌മത്ത് എന്ന സ്ത്രീയും അവരുടെ ഭർത്താവ് ഷുഹൈബുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെയാണ് കവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജ്സ്റ്റർ ചെയ്തിട്ടുള്ളത്. റഹ്‌മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. ഒക്ടോബർ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂർ പാലത്തിന് സമീപം പുഴയിൽ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ…

Read More

ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ സന്ദർശിച്ചു; ലഹരി ഇടപാടിൽ അന്വേഷണം ശക്തമാക്കി പൊലീസ്

ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളുടെ പേരുമുണ്ടെന്ന് വിവരം. കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്. നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവർ ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓം പ്രകാശിന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്….

Read More

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ അറസ്റ്റ്; സിനിമാ താരങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്

കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കൽനിന്ന് പൊലീസ് കൊക്കൈൻ പിടിച്ചെടുത്തിരുന്നു. കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പാർട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയിൽ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ്…

Read More

പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ട്രെയിനി സബ് ഇൻസ്‌പെക്‌ടര്‍മാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

2021ലെ പൊലീസ് സബ് ഇൻസ്‌പെക്‌ടർ പരീക്ഷാ ചോദ്യപ്പേപ്പ‌ർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റില്‍. ട്രെയിനി സബ് ഇൻസ്‌പെക്‌ടർമാരും സഹോദരങ്ങളുമായ ദിനേഷ് റാം (27), പ്രിയങ്ക കുമാരി (28) എന്നിവരെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) ഇന്നലെ പിടികൂടിയത്. ജോധ്പൂർ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇവരുടെ പിതാവ് ഭഗീരഥിനുണ്ടായിരുന്ന ബന്ധത്തിലൂടെയാണ് പരീക്ഷയ്‌ക്ക് മുമ്ബ് പ്രതികള്‍ക്ക് ചോദ്യപ്പേപ്പർ ലഭിച്ചതെന്ന് അന്വേഷണ സംഘം പറ‌ഞ്ഞു. ജലോർ സ്വദേശികളാണ് പ്രതികള്‍. കേസില്‍ ഇതുവരെ 44 ട്രെയിനി എസ്‌ഐമാർ…

Read More

കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ, ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണം: കെ ടി ജലീൽ

k t jaleel about arrested for gold smugglingകരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണെന്ന് കെ ടി ജലീൽ. സ്വർണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് ഇസ്ലാമോഫോബിക് ആവുകയെന്ന് കെ ടി ജലീൽ ചോദിക്കുന്നു. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ ടി ജലീൽ…

Read More

കാഷ് ഓൺ ഡെലിവറിയായി ഐഫോൺ ഓർഡർ ചെയ്തു; ഉത്തർപ്രദേശിൽ ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി

ഓർഡർ ചെയ്ത ഐഫോൺ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തി. കാഷ് ഓൺ ഡെലിവറിയായി (സിഒഡി) ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോൺ വിതരണം ചെയ്യാനെത്തിയ 30കാരനെയാണ് രണ്ട് പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ചിൻഹാട്ടിലാണ് സംഭവം. മൃതദേഹം ഇന്ദിരാ കനാലിലാണ് തള്ളിയത്. മൃതദേഹം കണ്ടെത്താൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു. ചിൻഹാട്ട് സ്വദേശിയായ ഗജാനൻ ഫ്‌ലിപ്കാർട്ടിൽ നിന്ന് ഏകദേശം 1.5…

Read More

മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം; യുവാവ് അറസ്റ്റിൽ

മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന യുവാവാണ് ഷാറോസ് എന്ന കച്ചവടക്കാരനെ ആക്രമിച്ചത്. ജയ്പൂരിലെ ബ്രഹ്മപൂരിൽ വച്ചായിരുന്നു അതിക്രമം നടന്നത്.  അധിക്ഷേപ പരാമർശങ്ങളുമായി അൻഷുൽ കച്ചവടക്കാരനെ ആക്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇയാൾ തന്നെ അപ്ലോഡ് ചെയ്തത്. ഇന്ത്യക്കാരനാണോയെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഉത്തർ പ്രദേശുകാരനായ ഷാറോസിനെ ബംഗ്ലാദേശിയെന്ന് അടക്കം ഇയാൾ ആക്രമണത്തിനിടെ…

Read More

നടിയുടെ പീഡന പരാതി: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

നടിയുടെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവായിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്കുശേഷം ശേഷം വിട്ടയച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തെ, പ്രത്യേക അന്വഷണ സംഘത്തിനു മുന്നിൽ ചോദ്യംചെയ്യാനായി ഹാജരായിരുന്നു. ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു ചന്ദ്രശേഖരന്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയാണു നടി പരാതിയുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍നിന്നു രാജിവച്ചു. ചന്ദ്രശേഖരന് എറണാകുളം…

Read More

സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസ്; ഗ്രേഡ് എസ്‌ഐ കസ്റ്റഡിയിൽ

സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസിൽ ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരൻ പൊലീസ് കസ്റ്റഡിയിൽ. തൃശൂർ റൂറൽ വനിതാ പൊലീസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് പരാതി നൽകിയത്. വിദ്യാർഥിനി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. ചാപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിനു സമീപം കാറിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തനിക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് സ്റ്റുഡന്റ് കൗൺസിലറോട് സംസാരിക്കവേയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടർന്ന് റൂറൽ വനിതാ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ചന്ദ്രശേഖരനെതിരെ എഫ്‌ഐആർ റജിസ്റ്റർ…

Read More