വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; പൊലീസുകാരൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു പണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റ്  ചെയ്തത്.  

Read More

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കാമുകി ഗ്രീഷ്മ അറസ്റ്റിൽ

പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നൽകി. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ…

Read More

പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ

നിരോധിത  സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. എൻ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത് പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്ന് എൻഐഎ…

Read More

കോയമ്പത്തൂര്‍ സ്ഫോടനം: ഒരാള്‍ കൂടി അറസ്റ്റില്‍

കോയമ്പത്തൂര്‍ ഉക്കടത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. മരിച്ച മുബീന്റെ ബന്ധുവാണ് അഫ്സര്‍ ഖാന്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതിനിടെ സ്ഫോടനത്തില്‍ മരിച്ച ജമീഷ മുബേനും സംഘവും വന്‍ സ്ഫോടന പരമ്പരയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസിന് സൂചന ലഭിച്ചു. തമിഴ്നാട്ടില്‍ അഞ്ചോളം ഇടങ്ങളില്‍ സ്ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്.പിടിയിലായവര്‍ ഐഎസ് അനുഭാവമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സ്ഫോടനങ്ങള്‍ക്കായി വന്‍ ഗൂഢാലോചന നടന്നു. സ്ഫോടനത്തിനുള്ള വസ്തുക്കള്‍ വാങ്ങിയതില്‍ അടക്കം…

Read More

കോഴിക്കോട് വിദേശ വനിതാ ഫുട്ബോൾ താരങ്ങളെ ആക്രമിച്ച സംഭവം; കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ

ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ വിദേശ താരങ്ങളെ അക്രമിച്ച കോഴിക്കോട് കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇയാൾ ബിയർ കുപ്പി കൊണ്ട് താരങ്ങളെ ആക്രമിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ താരങ്ങൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഘാന, കെനിയ തരങ്ങൾക് നേരെ ആണ് ആക്രമണമുണ്ടായത്. കോർപറേഷൻ സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുമ്പോഴാണ് താരങ്ങളെ ആക്രമിച്ചത്. രണ്ട് താരങ്ങളുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്.

Read More

കുറ്റം നിഷേധിച്ച് സിവിക് ചന്ദ്രൻ, മൊബൈൽ കസ്റ്റഡിയിലെടുത്തു

ലൈംഗിക പീഡന കേസിൽ കീഴടങ്ങിയ സാഹിത്യകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ സിവിക് കുറ്റം നിഷേധിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കിയ സിവിക്കിനെ അൽപസമയത്തിനകം കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കും. ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന വകുപ്പ് കൂടി സിവിക്കിനെതിരെ ചേർത്തിട്ടുണ്ട്. എന്നാൽ പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും ജാതി നോക്കി പ്രവർത്തിക്കുന്ന ആളല്ല താനെന്നുമാണ് ചോദ്യം ചെയ്യലിനിടെ സിവിക് അന്വേഷണ സംഘത്തോട് പറഞ്ഞത്. 2022 ഏപ്രിൽ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ…

Read More

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ്: അച്ഛനും മുത്തശിയും അറസ്റ്റിൽ

കോഴിക്കോട് പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുൻപ് ഇവരെ പൊലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏൽപ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുന്നു. പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയും ചേർന്നാണ്…

Read More

വീട് കയറി ആക്രമണം, നടി അശ്വതി ബാബുവും ഭർത്താവ് നൌഫലും അറസ്റ്റിൽ

വീട് കയറി ആക്രമണം നടത്തിയെന്ന കേസിൽ സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൌഫലും അറസ്റ്റിൽ. ഞാറക്കൽ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയയും ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിലാണ് നടിയും ഭർത്താവും അറസ്റ്റിലാകുന്നത്.  തിരുവനന്തപുരം തുമ്പ സ്വദേശിയായ അശ്വതി കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്ന നൌഫലിനെ കഴിഞ്ഞയാഴ്ചയാണ് വിവാഹം ചെയ്തത്. ഇരുവരുടേതും രജിസ്റ്റർ വിവാഹമായിരുന്നു. താൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. 16ാം…

Read More

നരബലി; തിരുവണ്ണാമലയിലെ വീട്ടിൽ വാതിൽ തകർത്ത് 6 പേരെ പിടികൂടി

നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും പൂജാരിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപെടുത്തിയാൽ സ്വയം  ബലി നൽകുമെന്നു ഭീഷണി പ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ…

Read More

പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട പ്രതി പിടിയില്‍

ചെന്നൈയില്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍. ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് പ്രതി ആദംപാക്കം സ്വദേശി സതീഷ് പൊലീസ് പിടിയിലായത്. സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടർന്ന് മാതാപിതാക്കൾ മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു. രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ സത്യയുടെ അച്ഛന്‍ മാണിക്യത്തിന്‍റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു. വിഷക്കായ കഴിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. തിരക്കേറിയ ചെന്നൈ സെന്‍റ് തോമസ് മൗണ്ട് സബ് അർബൻ സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്….

Read More