ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും ഇത്. ഇന്നലെ രാത്രിയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിൻറെ മൂന്നാമത്തെ അറസ്റ്റാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്….

Read More

കുഞ്ഞ് മൂത്രമൊഴിച്ചതിനും മർദ്ദനം: ആത്മഹത്യാ ശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫ്‌വാന (23) ഇന്നലെയാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു. സഫ്‌വാനയുടെ മരണത്തിന് കാരണം ഭർത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം…

Read More

ഗുണ്ടകൾക്കെതിരെ ‘ഓപ്പറേഷൻ ആഗ്’: നൂറുകണക്കിന് ക്രിമിനലുകൾ പിടിയിൽ

കേരളത്തിൽ വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളാണ് കസ്റ്റഡിയിലായത്. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകൾ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തർ സംസ്ഥാന മോഷ്ടാവ് ജാഫർ എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലിൽ 181 പേർ പിടിയിലായി. കോഴിക്കോട് നഗരത്തിലും നിരവധി…

Read More

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

 വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്. 

Read More

ഭക്ഷ്യവിഷബാധയേറ്റ സംഭവം: പറവൂർ മജ്‍ലിസ് ഹോട്ടലിലെ പാചകക്കാരൻ അറസ്റ്റിൽ

പറവൂരിൽ കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്‍ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസടുത്തു. എന്നാൽ, ലൈസൻസിയുടെ പേര് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ ഒളിവിലാണ്. അറസ്റ്റിലായ ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജ്‍ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ്…

Read More

ഭാര്യയെ പേടിപ്പിക്കാൻ ട്രെയിനിന് വ്യാജ ബോംബ് ഭീഷണി മുഴക്കി; മലയാളി അറസ്റ്റിൽ

അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ഗുരുവായൂർ – ചെന്നൈ എക്‌സ്പ്രസിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.  ഗുരുവായൂർ എക്സ്പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു. 26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.

Read More

രണ്ടു വര്‍ഷത്തിനിടെ ദുബായില്‍ അറസ്റ്റിലായത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികള്‍

രണ്ടു വര്‍ഷത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ. അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്‍മാര്‍, കൊലയാളികള്‍, സാമ്പത്തിക തട്ടിപ്പുകാര്‍, ആയുധ കടത്തുകാര്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട  379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി ദുബൈ പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 65 പിടികിട്ടാപ്പുള്ളികളെ പിടികൂടി നാടുകടത്തി. ആസൂത്രിത കൊലപാതകം, ആയുധക്കവര്‍ച്ച, ആക്രമണം, ജ്വല്ലറി മോഷണം, മോഷണശ്രമം എന്നിങ്ങനെ ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതിലുണ്ട്. 51.7 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി. …

Read More

എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച സംഭവം; മേപ്പാടി കോളേജിലെ ‘ട്രാബിയോക്ക്’ ഗ്രൂപ്പ് അംഗം അറസ്റ്റിൽ

വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ്എഫ്‌ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്. പിടയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ആറ് പേരാണ്…

Read More

തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയിൽ

തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയിൽ. ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പേരെയും പിടികൂടി. തലശ്ശേരി എ സി പി നിഥിൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്. തലശ്ശേരി സ്വദേശികളായ ജാക്ക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെയാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂർ സ്വദേശികളായ…

Read More

കാറിൽ ലഹരിമരുന്നും തോക്കും;  വ്‌ലോഗർ വിക്കി തഗ് ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു

ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്‌ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വ്‌ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽനിന്നാണ് എക്‌സൈസ് പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ…

Read More