ബെംഗളൂരുവിൽ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; 19കാരിയെ നാല് മണിക്കൂറോളം പീഡിപ്പിച്ചു, പ്രതികൾ പിടിയിൽ

ബെംഗളൂരുവിൽ ഓടുന്ന കാറിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി. കോറമംഗലയിൽ നിന്നാണ് 19 കാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. 22 നും 26 നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ സ്ഥാനപങ്ങളിലെ ജീവനക്കാരാണെന്നും പൊലീസ് വ്യക്തമാക്കി. നടപടികൾ പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികളുടെ കൂടുതൽ വിവരങ്ങൾ…

Read More

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് വര്‍ക്കല പൊലീസിന്‍റെ പിടിയില്‍. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത് കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി പണം അപഹരിച്ചത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഈ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച…

Read More

ലൈഫ് മിഷൻ കോഴക്കേസ്: യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവങ്കർ ആണ് ആദ്യം അറസ്റ്റിലായത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്‌ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. സന്തോഷ്…

Read More

വർക്കല പാരാഗ്ലൈഡിങ് അപകടം: ഇൻസ്ട്രക്ടർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

വർക്കല പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ഇൻസ്ട്രക്ടർ സന്ദീപ് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സ്ഥാപനത്തിൻറ ഉടമകളായ ആകാശ്, ജിനീഷ് എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ലൈസൻസുണ്ടെന്നാണ് സന്ദീപ് പറയുന്നത്. ഇന്നലെ നാലരയോടെ കോയമ്പത്തൂർ സ്വദേശി പവിത്രയും ഇൻസ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ…

Read More

മതപരിവര്‍ത്തനം നടത്താന്‍ ശ്രമം; മലയാളി ദമ്പതികള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മതപരിവര്‍ത്തനം നടത്താനുള്ള ശ്രമത്തില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും ഭാര്യയുമാണ് അറസ്റ്റിലായത്. കനാവനി ഗ്രാമത്തിലെ രണ്ടു പേര്‍ നല്‍കിയ പരാതിപ്രകാരമാണ് അറസ്റ്റ്. 20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

Read More

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരഞ്ഞ 12 പേർ പൊലീസ് പിടിയിൽ

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 23.1ന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ 142 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, ഹാര്‍ഡ് ഡിസ്ക്കുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാര്‍ഡുകൾ…

Read More

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശശികുമാരൻ തമ്പി അറസ്റ്റിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്തതായി സമ്മതിച്ചിട്ടുണ്ടെങ്കിലും ജോലി വാഗ്ദാനം ചെയ്ത് താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് തമ്പി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും …

Read More

അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസ്; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സിപിഐഎം അടിമാലി ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലുള്ള സൽക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരിൽ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിൻ എന്നവരാണ് പിടിയിലായത്. എസ് സി- എസ് ടി കമ്മീഷൻ റിപ്പോർട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെയാണ് കേസെടുത്തത്. സംഭവത്തിനു ശേഷം പൂപ്പാറയിലെ ഒരു തോട്ടത്തിൽ പണിക്കായി പോയ മർദ്ദനമേറ്റ വിനീതിനെ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി മൊഴി രേഖപ്പെടുത്തി.  അടിമാലി…

Read More

നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; 2 പേർ പിടിയിൽ

നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിൻറെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ…

Read More

ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ

ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ് (32)  എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികൾ. സംഭവ സ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ഇവരുടെ രക്തസാമ്പുകൾ ശേഖരിച്ച് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം വന്നശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് പിടിയിലായ മറ്റ് നാല് പേർ.   …

Read More