ആൾക്കൂട്ട കൊലപാതകം; മോഷണക്കുറ്റം ആരോപിച്ച്, 8 പേർ അറസ്റ്റിൽ

മലപ്പുറം കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്.  മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. കൈ കെട്ടിയിട്ടാണ് മർദ്ദനം. ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. 

Read More

താനൂർ ബോട്ടപകടത്തിൽ വീണ്ടും അറസ്റ്; ജീവനക്കാരനെ പിടികൂടി 

താനൂർ ബോട്ടപകടത്തിൽ ഒരാൾ കൂടെ അറസ്റ് ചെയ്തു. ബോട്ട് ജീവനക്കാരനായിരുന്ന താനൂർ സ്വദേശി മുഹമ്മദ് റിൻഷാദിനെയാണ് പോലീസ് അറസ്റ് ചെയ്തത്. നേരത്തെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേരെ  അറസ്റ്റ് ചെയ്തിരുന്നു. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി…

Read More

താനൂർ അപകടത്തിൽ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ അറസ്റ്റിൽ

താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറിസ്റ്റിൽ. ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ ആണ് അറസ്റ്റിലായത്. ഇതോടെ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.  മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറിൽ…

Read More

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപന നടത്തിയ കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. ഇവർ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടിൽ ഒളിവിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റ കേസിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. ഇവരുടെ സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. സുഹൃത്തിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. സുഹൃത്താണ് വിൽപനയ്ക്ക് ഇടനില നിന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വിലപേശി കുഞ്ഞിനെ വിൽക്കുകയായിരുന്നു എന്നാണ്…

Read More

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത്; കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്തെഴുതിയ ആൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്….

Read More

6 വയസ്സുകാരിയെ പീഡിപ്പിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍; പാർട്ടിയിൽനിന്ന് പുറത്താക്കി

കടലൂരിൽ സ്കൂളിൽ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡിഎംകെ നേതാവായ സ്കൂൾ ഉടമ അറസ്റ്റില്‍. പ്രദേശത്തെ വാർഡ് കൗൺസിലറായ പക്കിരിസാമിയാണ് പിടിയിലായത്. ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. നഴ്സറി സ്കൂളിൽനിന്നു മടങ്ങിവന്ന ആറു വയസ്സുകാരി കടുത്ത വയറുവേദന ഉള്ളതായി വീട്ടുകാരെ അറിയിച്ചു. രാത്രിയായിട്ടും വേദനയ്ക്ക് ശമനം ഇല്ലാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാര്‍ നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വീട്ടുകാരെ അറിയിച്ചു. ഭയന്നുപോയ കുട്ടി അതിക്രമം നടത്തിയത്…

Read More

യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; കാമുകി അറസ്റ്റിൽ

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി. സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. ലക്ഷ്മിപ്രിയ അടക്കം…

Read More

അമൃത്പാലിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ

 ഖലിസ്ഥാന്‍ വാദിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ. ഹോഷിയാർപുരിൽ നിന്ന് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. അമൃത്പാൽ ഇപ്പോഴും ഒളിവിലാണ്. മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോയത്. പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം 6 കേസുകൾ ഖലിസ്ഥാൻ നേതാവിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ…

Read More

തൃശൂരിലെ സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ

തൃശൂരിലെ സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ. ഗൾഫിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച തൃശൂരിലെത്തിക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. സംഭവത്തിൽ മരണപ്പെട്ട സ്വകാര്യ ബസ് ഡ്രൈവര്‍ സഹാറിനെ മർദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ വൈകുന്നതിൽ പൊലീസിനെ വിമര്‍ശിച്ച് സഹാറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആക്രമണത്തിന്‍റെ രണ്ടാംദിവസം നാട്ടിലെ വിവാഹ വിരുന്നില്‍ പ്രതികള്‍ പങ്കെടുത്തതായി സഹാറിന്റെ…

Read More

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവമാക്കി ഇ.ഡി. മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തു. റമീസിനെ ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങും. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസാണ് ഇ.ഡി. അന്വേഷിച്ചുവരുന്നത്. കേസില്‍ നേരത്തെ ശിവശങ്കറിന്റേയും സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന റമീസിനെ കസ്റ്റംസും എന്‍.ഐ.എയും അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നയതന്ത്ര ചാനല്‍ വഴി…

Read More