
ബസ് ജീവനക്കാരന് മർദനം: കൊച്ചിയിൽ എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
മഹാരാജാസ് കോളജിനു മുന്നിൽ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 5 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ.അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു ഞായറാഴ്ച നടന്ന ആക്രമണം. മർദനമേറ്റ കണ്ടക്ടർ കൺസഷൻ നൽകാതെ വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ചോറ്റാനിക്കര – ആലുവ റൂട്ടിലെ ‘സാരഥി’ ബസ് കണ്ടക്ടർ ജെഫിന് നേരെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് കോളജിനു മുന്നിൽ ബസ്…