മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ട ബലാത്സംഗം; 4 പേർ അറസ്റ്റിൽ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട്  വെളിപ്പെടുത്തി. മെയ് നാലിന് മണിപ്പൂരിലെ തൗബാലില്‍ ഉണ്ടായ കലാപത്തിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിച്ചത്….

Read More

കൈക്കൂലി വാങ്ങിയ കേസ്; ഡോക്ടർ അറസ്റ്റിൽ

വീട്ടമ്മയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങവേ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്ക് വിജിലൻസ് പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഇത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് നിഗമനം. റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ സ്ത്രീയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്ര്. വിജിലൻസ് നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ ഇന്നലെ വൈകിട്ട് നാലോടെ…

Read More

ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; പിഞ്ചു കുഞ്ഞിനെ പുറത്തേക്കെറിഞ്ഞ് ഭർത്താവ്, ദമ്പതികൾക്കെതിരെ കേസ്

ഭർത്താവും ഭാര്യം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് ഒന്നര വയസുള്ള കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. സംഭവത്തിൽ, കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), മാരിയമ്മ (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുകയായിരുന്ന മുരുകനും മാരിയമ്മയും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഈ സമയത്ത് മാതാപിതാക്കളുടെ…

Read More

അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം മോഷണം പോയി; 4 പേർ പിടിയിൽ

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറായിരം കിലോ തൂക്കമുള്ള പാലം മോഷണം പോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുംബയിലെ മലാഡിലുള്ള ഓവുചാലിന് കുറുകെവച്ച 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ സ്ഥിരം പാലം നിർമിച്ചിരുന്നു. തുടർന്ന് ഓടയ്ക്കു കുറുകെ താത്ക്കാലികമായി വച്ച ഈ ഇരുമ്പുപാലം സമീപത്തേക്ക് മാറ്റിയിട്ടിരുന്നു. ജൂൺ 26 നാണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന പാലം കാണാതായതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അദാനി ഗ്രൂപ്പ് പൊലീസിൽ…

Read More

കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബര്‍ പിടിയില്‍

കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബറെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശി ജീമോനെയാണ് (42) മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാം എന്നായിരുന്നു ഇയാളുടെ വാഗ്ദാനം. കോട്ടയം കൂട്ടിക്കല്‍ യേന്തയാര്‍ കരയില്‍ സ്വദേശിയാണ് ജീമോൻ . പാടുന്ന വീഡിയോ ചിത്രീകരിക്കാനെന്ന പേരില്‍ ചെറായിയിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കൊപ്പം മാതാവും സഹോദരനും ഉണ്ടായിരുന്നു. ഇവര്‍ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടല്‍ മുറിയില്‍ വച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു…

Read More

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

വീട്ടില്‍ പഠിപ്പിക്കാനെത്തിയശേഷം പതിന്നാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അധ്യാപകനെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേയാട് കരകുളം ലെയ്ന്‍ ഗൗരീശത്തില്‍ നിഷാദാണ് (39) അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Read More

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

വീട്ടില്‍ പഠിപ്പിക്കാനെത്തിയശേഷം പതിന്നാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അധ്യാപകനെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേയാട് കരകുളം ലെയ്ന്‍ ഗൗരീശത്തില്‍ നിഷാദാണ് (39) അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Read More

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസ്;ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലെനിൻ അറസ്റ്റിൽ

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസറായ തിരുവനന്തപുരം സ്വദേശി വി.സി.ലെനിൻ ആണ് അറസ്റ്റിലായത്. കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി (24) എന്ന ആദിവാസി യുവാവിനെതിരെയായിരുന്നു കേസ്. വകുപ്പു തലത്തിലുള്ള ഉയർച്ചയ്ക്കു വേണ്ടിയാണ് ഇയാൾ കള്ളക്കേസെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തു വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലെനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് ലെനിൻ….

Read More

നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് കൈമാറിയ മൂന്നാം പ്രതി പിടിയിൽ. ഒറിയോൺ എജ്യു വിങ്‌സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താനാകും. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നൽകിയിരുന്നത്.  കേസിൽ രണ്ടാം പ്രതി അബിൻ സി.രാജ് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിൽ തോമസിന്  ഒറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്. പാലാരിവട്ടം,…

Read More

പറക്കുന്ന വിമാനത്തിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം; യുവാവ് അറസ്റ്റിൽ

യാത്രാമധ്യേ വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയയാൾ അറസ്റ്റിൽ. മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24നാണ് സംഭവം. എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ് എന്നയാളാണ് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായത്. വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയ ഇയാൾ, അവിടെയാകെ തുപ്പി നാശമാക്കിയതായും എഫ്ഐആറിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വിമാന ജീവനക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചതായാണ് പരാതി. തുടർന്ന്…

Read More