അരക്കോടി രൂപ കൈക്കൂലി വാങ്ങി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് [ഗെയിൽ] എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.സിങ് അറസ്റ്റിൽ. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആണ് അറസ്റ്റ്. കൈക്കൂലി നൽകിയ ആൾ അടക്കം മറ്റ് നാലു പേരും അറസ്റ്റിലായിട്ടുണ്ട്. ഗെയിൽ പദ്ധതിക്കായി ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്ത് നൽകാനായി 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ അറസ്റ്റ്. നോയിഡയിലെ സിങിൻറെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും സിബിഐ…

Read More

യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) യെയാണ് ഇന്നലെ രാവിലെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് റൗഹീസ് ഖാൻ ആണ് പിടിയിലായത്. നൗഫിയയെ റൗഹീസ് ഖാൻ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദമ്പതികൾ മൂന്ന് വർഷം മുമ്പാണ് കുടുംബവീടിനോട് ചേർന്ന ചായ്‌പിൽ താമസമാക്കിയത്. അതിനുമുമ്പ് വാടകവീടുകളിലായിരുന്നു താമസം. നൗഫിയ – റൗഹീസ് ഖാൻ ദമ്പതികൾക്ക് മൂന്ന്…

Read More

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യൽ. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി  കസ്റ്റഡിയിലെടുത്തത്.  ഗോയലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കനറാ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെ അറസ്റ്റ് ചെയ്യാം, കുറ്റപത്രം സമർപ്പിക്കാന്‍ പൊലീസിന് നിയമോപദേശം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ…

Read More

വിഎസ്‌എസ്‌സി പരീക്ഷ തട്ടിപ്പിൽ നാലുപേർ കസ്റ്റഡിയിൽ; പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ്

വിഎസ്‌എസ്‌സി (വിക്രം സാരാഭായ് സ്പേസ് സെന്റർ) പരീക്ഷ തട്ടിപ്പിൽ ഹരിയാന സ്വദേശികളായ നാലുപേർ കൂടി കസ്റ്റഡിയിൽ. തട്ടിപ്പിനു പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്നും വ്യക്തമായി. സുനിൽ, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവർ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരിൽ പരീക്ഷ എഴുതിയ ആളുടെ യഥാർഥ പേര് മനോജ് കുമാർ എന്നാണ്. ഗൗതം ചൗഹാൻ എന്ന ആളാണ് സുനിൽ എന്ന…

Read More

ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ

ഞായറാഴ്ച രണ്ടു ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സർവേഷാണ് കല്ലെറിഞ്ഞതെന്നു സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. മദ്യപിച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തത്. നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കാസർകോട് നിന്നും…

Read More

ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയുടെ മരണത്തിൽ മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. വീടിന് നേരെ പാഞ്ഞെത്തിയ അഞ്ചോളം വെടിയുണ്ടകളിൽ രണ്ടെണ്ണം ചുവർ തുളച്ച് അകത്ത് കടന്നെന്നും ഇതിലൊന്ന് തലയിൽ തറച്ചുകയറിയാണ് സണ്ണി കൊല്ലപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി.  ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു….

Read More

സ്ത്രീകളെ കടന്നുപിടിച്ച കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാര്‍ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്.  അരീക്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാര്‍ എത്തിയത്. ഇവര്‍ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍…

Read More

ആദിവാസി യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവ് പിടിയിൽ

തൃശൂരില്‍ ആദിവാസി യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർ‌ത്താവ് പിടിയിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരുന്നു കൊലപാതക കാരണം.  ണ്ടു ദിവസം മുൻപായിരുന്നു ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയായിരുന്നു കൊലപാതക കാരണമെന്ന് പൊസ്റ്റ്മോർട്ടത്തിൽ തെളfഞ്ഞു. കൊലപാതകത്തിനു ശേഷം ഭർത്താവ് സുരേഷിനെ കാണാതായിരുന്നു. ഇയാൾ കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ചാലക്കുടി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് വന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചു. ഇന്ന്…

Read More

പ്രായപൂർത്തിയായ പെൺകുട്ടിക്ക് പീഡനം; വൈദികൻ അറസ്റ്റിൽ

കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്നും ആരോപണം ഉണ്ട്

Read More