എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

കാസര്‍കോട് ചിറ്റാരിക്കാലില്‍ എട്ടുവയസുകാരിയെ രണ്ടാനച്ഛനും സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഇരുവരും സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ…

Read More

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച സംഭവം; വിനായകനെ ജാമ്യത്തില്‍ വിട്ടു, അറസ്റ്റ് എന്തിനാണെന്ന് അറിയില്ലെന്ന് നടന്‍ 

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചാന്ന് വിനായകന്‍ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള കലൂരിലാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ തന്നെയാണ്…

Read More

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം: ഗുജറാത്ത് സ്വദേശി അറസ്റ്റിൽ 

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനത്തിന് സഹായിച്ചതിന് 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപൂർ സ്വദേശിയായ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ സിം കാർഡ് ഉപയോ​ഗിച്ച് പാകിസ്ഥാനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോ​ഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും വാട്സ്…

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്; ഏഷ്യൻ വംശജൻ അറസ്റ്റിൽ

സാമൂഹ മാധ്യമത്തിൽ പലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായതെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Read More

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ…

Read More

വോട്ടുചെയ്യാനെത്തി, വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികളും നീട്ടി; യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോട്ട് ചെയ്യാനെത്തിയപ്പോൾ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയതിനെ തുടർന്നാണ് പൊലീസ് നടപടി. എട്ട് ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തിരഞ്ഞെടുപ്പിനിടെ മുൻ എംഎൽഎ കെ സി രാജഗോപാലിന് മർദ്ദനം. മർദ്ദനമേറ്റ കെ സി രാജഗോപാലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കം നടന്നിരുന്നു. പ്രദേശത്ത് ഇപ്പോഴും…

Read More

മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രൊഫസർ പിടിയിൽ

കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രൊഫസർ പോലീസ് പിടിയിലായി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരുടെ പേര് സുകൃത തന്റെ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരന്നു. വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസർ പരമശിവം സുകൃതയെ മാനസികമായി…

Read More

വിമാനത്തിൽ യുവാവിൻ്റെ നഗ്നതാപ്രദർശനം; യാത്രക്കാരിയുടെ പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പൂണെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഇയാള്‍ നഗ്നതാപ്രദർശനം നടത്തിയെന്നും സ്വയംഭോഗം ചെയ്‌തെന്നുമാണ് പരാതി. തിങ്കളാഴ്ച പൂണെയില്‍നിന്ന് നഗ്നതാപ്രദർശനം വന്ന വിമാനത്തിലായിരുന്നു സംഭവം. പൂണെയില്‍നിന്ന് യാത്രതിരിച്ച വിമാനത്തില്‍  പരാതിക്കാരിയായ അധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്. പിതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായാണ് പരാതിക്കാരിയായ 40-കാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എന്‍ജിനീയറായ ഫിറോസിന്റെ യാത്ര. പൂണെയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താന്‍…

Read More

ഡൽഹി ഐഐടി ശുചിമുറിയിൽ വിദ്യാർഥികളുടെ ദൃശ്യം പകർത്തി; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ഡൽഹി ഐഐടിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ഡൽഹി ഭാരതി കോളജിലെ വിദ്യാർഥികളുടെ പരാതിയെ തുടർന്നാണു നടപടി. ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐഐടിയിലെത്തിയ 10 വിദ്യാർഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി എന്നാണ് പരാതി. പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർഥിനികള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചു. തുടർന്നാണ് കിഷൻഘർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. സംഭവത്തിൽ 20കാരനെ അറസ്റ്റ് ചെയ്തെന്നും ഐപിസി…

Read More

ട്രെയിനിൽ കളിത്തോക്കുമായി കയറി ഭീഷണി; നാലു മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

ട്രെയിനിൽ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കൾ അറസ്റ്റിൽ. പാലക്കാട്– തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.  കയ്യിലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതിൽ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ടതോടെ…

Read More