യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; 4 പേർ അറസ്റ്റിൽ

യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്.   മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.  അതേസമയം, കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. 

Read More

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്ത സംഭവം; യുവതി അറസ്റ്റിൽ

കോട്ടയം കോടിമതയിൽ വച്ച് കാർ യാത്രികരായ സ്ത്രീകൾ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിന്റെ ഹെഡ്ലൈറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെഡ്ലൈറ്റ് തകർത്ത കോട്ടയം പൊൻകുന്നം സ്വദേശിനി സുലു (26) ആണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസെടുത്ത കേസിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ്. കോടിമതയിൽ വച്ച് സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിലെ മിററിൽ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ തട്ടി.  ഇതോടെ ബസിലെ ജീവനക്കാരുമായി ഇവർ…

Read More

ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം: പൊലീസുകാരൻ അറസ്റ്റിൽ

ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിളായ കരുണാകരനാണ് അറസ്റ്റിലായത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ പതിനാലിന് ഫസ്റ്റ് ക്ലാസ് കോച്ചിൽ താംബരത്തേക്ക് യുവതി യാത്രചെയ്യുമ്പോൾ പൊലീസുകാരൻ നഗ്‌നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ പകർത്തി. ഇതുകണ്ട കരുണാകരൻ താൻ പൊലീസുകാരനാണെന്നും കഴിയുന്നതെല്ലാം ചെയ്യാനും യുവതിയെ വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങിപ്പോവുകയും ചെയ്തു. താംബരം സ്റ്റേഷനിൽ ഇറങ്ങിയ യുവതി അവിടെയുണ്ടായിരുന്ന…

Read More

പീഡനവീരന്‍റെ ജനനേന്ദ്രിയം മുറിച്ചു; യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

“22 ഫീമെയിൽ കോട്ടയം’ എന്ന സിനിമ അത്രപെട്ടെന്നൊന്നും മലയാളികൾക്കു മറക്കാനാകില്ല. ഫഹദ് ഫാസിലും റിമ കല്ലിംഗലും അഭിനയിച്ച, സാമുഹ്യവിഷയങ്ങൾ കൈകാര്യം ചെയ്ത സിനിമ സംവിധാനം ചെയ്തത് ആഷിഖ് അബുവാണ്. തന്നെ ചതിച്ച കാമുകന്‍റെ (ഫഹദിന്‍റെ കഥാപാത്രം) ജനനേന്ദ്രിയം മുറിച്ചുമാറ്റി പ്രതികാരം ചെയ്യുന്ന യുവതി (റിമയുടെ കഥാപാത്രം) യുടെ കഥയാണ് സിനിമ. സിനിമാക്കഥയിൽനിന്ന് അൽപ്പം വ്യത്യസ്തമെങ്കിലും ലക്നൗവിൽ നിന്നുള്ള സംഭവം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അ​യ​ൽ​വാ​സി​യാ​യ 26കാ​രന്‍റെ ജ​ന​നേ​ന്ദ്രി​യം യുവതി കത്തികൊണ്ടു മുറിച്ചുമാറ്റിയതാണ്…

Read More

ഇങ്ങനെയും മാലാഖമാരോ..?; കാമുകനു വേണ്ടി വിദ്യാർഥിനികളെ മയക്കുമരുന്നു നൽകി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരത

നഴ്സുമാരെ മാലാഖമാർ എന്നാണ് വിളിക്കുന്നത്. ആതുരശുശ്രൂഷയിൽ നഴ്സുമാരുടെ പങ്ക് ചില്ലറയല്ല. അവരുടെ ത്യാഗങ്ങളെയും നന്മകളെയും ജനങ്ങൾ പുകഴ്ത്താറുമുണ്ട്. എന്നാൽ ബംഗളരൂവിൽനിന്നു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിക്കുന്നതായി. റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾക്കു മയക്കുമരുന്നു നൽകി കാമുകനു ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരകൃത്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ കടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഴ്സ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സെക്സ്, ലഹരി റാക്കറ്റിന്റെ ഭാഗമാണോ എന്ന…

Read More

കോഴിക്കോട് സ്ത്രീയെ നാടുകാണിച്ചുരത്തിൽ കൊന്നുതള്ളിയ കേസ്‌; കൂട്ടുപ്രതിയെ സേലത്തുവെച്ച് പിടികൂടി

കോഴിക്കോട് സൈനബ(57)യെ നാടുകാണിച്ചുരത്തിൽ കൊന്നുതള്ളിയ കേസിൽ കൂട്ടുപ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാൻ അറസ്റ്റിൽ. സേലത്തുവെച്ച് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മലപ്പുറം സ്വദേശി കുന്നുംപുറം പള്ളിവീട്ടിൽ സമദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുലൈമാനെ തേടി ചൊവ്വാഴ്ച കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സുലൈമാൻ, സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. സൈബർ…

Read More

രാജസ്ഥാനിൽ 4 വയസുകാരിയെ പീഡിപ്പിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

രാജസ്ഥാനിലെ ദൗസയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച പൊലീസ് സബ് ഇൻസ്‌പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ വകുപ്പുകളും പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ പ്രതിയായ സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ടെർമിനേഷൻ ലെറ്റർ ജയ്പൂർ റേഞ്ച് ഐ.ജി ഉമേഷ് ദത്ത നൽകിയതായി ഡിജിപി ഉമേഷ് മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയും…

Read More

ലൈവ് സെക്സ് ഷോ; പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു

മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ പണം വാങ്ങി നടത്തിയ പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന രണ്ട് നടികളും ഒരു നടനുമാണ് പിടിയിലായത്. പ്രതിമാസം പണം അടച്ച് അശ്ലീല വീഡിയോസ് കാണാൻ പറ്റുന്ന പിഹു എന്ന ആപ്പിലാണ് ലൈവ് സെക്സ് ഷോ നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു….

Read More

യൂട്യൂബ് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

മദ്യപാനം യൂട്യൂബ് വഴി പ്രോത്സാഹിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. നാടന്‍ ബ്ലോഗര്‍ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനുമാണ് കേസ്. ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി റെയ്ഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ അക്ഷജിന്റെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍…

Read More

ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് ജിജാസിന്റെ ഓട്ടോയിലാണ് പരാതിക്കാരി യാത്ര ചെയ്തത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിനിരയായ യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്ന് വിവരങ്ങള്‍…

Read More