ഭാര്യയെ കടലിൽ മുക്കിക്കൊന്നു; ഗോവയിൽ 29കാരൻ അറസ്റ്റിൽ

സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിൽ ലക്‌നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇരുപത്തൊൻപതുകാരനായ ഗൗരവ് കത്യാവാർ ആണ് അറസ്റ്റിലായത്. ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ, ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കടലിൽ മുക്കിക്കൊന്നശേഷം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ദിക്ഷ കടലിൽ മുങ്ങിമരിച്ചെന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഭാര്യയെ മനഃപൂർവം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇതോടെ, ദിക്ഷയുടെ മരണം…

Read More

ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു-25)യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. മദാരി അബൂബക്കർ തഹ്ദിലയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ…

Read More

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൊന്നക്കേസ്; 2 പ്രതികള്‍ കൂടി പിടിയില്‍

കൊല്ലത്ത് കുടംബ തര്‍ക്ക മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും  മുസ്സമ്മലുമാണ് അറസ്റ്റിലായത്. പാലക്കാട് മണ്ണാര്‍ക്കാട് ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. തേവലക്കര സ്വദേശി മുഹമ്മദ് ഷായെയും യൂസുഫിനെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. പിടിയിലായവരെല്ലാം ബന്ധുക്കളാണ്.  പാലോലികുളങ്ങര ജമാഅത്ത് ഓഫീസില്‍ വച്ച് കുടുംബ തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ആത്മീയ നേതാവ് ബുദ്ധ ബോയ് അറസ്റ്റില്‍

ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ്’ അറസ്റ്റില്‍. ബുദ്ധന്‍റെ പുനര്‍ജന്‍മമെന്ന് അനുയായികള്‍ വിശ്വസിക്കുന്ന രാം ബഹാദൂർ ബോംജൻ(33) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ബുദ്ധ ബോയ്ക്ക് വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കാമെന്നാണ് അനുയായികള്‍ പറയുന്നത്. ഇതു മൂലം കൗമാരപ്രായത്തില്‍ തന്നെ ബുദ്ധ ബോയ് പ്രശസ്തനായിരുന്നു. എന്നാല്‍ അനുയായികളെ ശാരീരികമായും ലൈംഗികമായും ബുദ്ധ ബോയ് ഉപദ്രവിച്ചുവെന്നാണ് ആരോപണം. വര്‍ഷങ്ങളായി ഒഴിവില്‍ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബി(സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍…

Read More

ടെറസിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അബ്ദുൽ മജീദിന്റെ സുഹൃത്ത്‌ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

Read More

കെജ്രിവാൾ അറസ്റ്റിലാകുമെന്ന് അഭ്യൂഹം; വീടിനുപുറത്ത് സുരക്ഷ ശക്തമാക്കി

ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാൻ കെജ്രിവാൾ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകൾ ഡൽഹി പോലീസ് തടഞ്ഞതായും പാർട്ടി ആരോപിച്ചു. നവംബർ രണ്ടിനും ഡിസംബർ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായില്ല. 

Read More

മറ്റു ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ കൊന്ന യുവാവ് അറസ്റ്റിൽ

രണ്ടാം ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെയാണു (37) റൂറൽ എസ്പി വൈഭവ് സക്സേനയുടെയും പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണു പിന്നീട്…

Read More

മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്.  വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പൊലീസ് പറയുന്നത്. ഇവർ മുൻപും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി.  ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട്  തലശ്ശേരി എസ്ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.എന്നാൽ…

Read More

തമിഴ്‌നാട്ടില്‍ എന്‍ജിനീയറായ 25കാരിയെ തീ കൊളുത്തി കൊന്നു; കാമുകന്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ്…

Read More

നടി ​ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതികൾ പിടിയിൽ

നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയിൽ മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിൽ. അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ച് ആണ്  പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു.  പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തത്. പവർ ഓഫ് അറ്റോണിയുടെ മറവിൽ സ്വത്ത് തട്ടിയെന്നായിരുന്നു ​ഗൗതമിയുടെ പരാതി. 25…

Read More