
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നുമാണ് ഹർഷാദ് പിടിയിലായത്. കഴിഞ്ഞമാസം 14 നാണിയാൾ സുഹൃത്തിനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുന്നത്. പത്രമെടുക്കാനായി വന്ന ഹർഷാദ് ജയിലിന്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു. ലഹരി കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് ഹർഷാദ്. ജയിൽ ചാടാൻ സഹായിച്ച സുഹൃത്ത് റിസ്വാൻ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു. കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ…