നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണി; പണം തട്ടിയ 28കാരിയെ ജയ്പുരിലെത്തി പിടിച്ച് കേരളാ പൊലീസ്

നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ. വയനാട് സൈബർ പൊലീസ് ജയ്പുരിൽ ചെന്നാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെയാണ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കേരളാ പൊലീസ് രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നൽകി. 2023 ജൂലൈയിലാണ് യുവാവിനെ…

Read More

കല്യാണം കഴിക്കാനാവാത്തതിന്റെ ദേഷ്യം; കപ്പേളകൾ എറിഞ്ഞുതകർത്ത പ്രതി പിടിയിൽ

ഇടുക്കിയിൽ വിവാഹം നടക്കാത്തതിൽ കുപിതനായി വിവിധയിടങ്ങളിലെ കപ്പേളകൾ എറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കട്ടപ്പന, കമ്പൻമേട്, ചേറ്റുകുഴി തുടങ്ങി വിവിധയിടങ്ങളിലെ കുരിശുപള്ളികൾ തകർത്ത ഉളിയൻമല പിടിആർ സ്വദേശി ജോബിൻ ജോസാണ് പിടിയിലായത്. തന്റെ വിവാഹം നിരന്തരം മുടങ്ങുന്നതിന് പിന്നിൽ സഭാ അധികൃതരാണെന്നും അതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എട്ടിലധികം കപ്പേളകളാണ് ഇയാൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കപ്പേളകൾ എറിഞ്ഞുതകർക്കുന്നത് പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. പൊലീസും നാട്ടുകാരും ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താൻ…

Read More

കാസർകോട് പൂട്ടിയിട്ട വീട്ടിലെ കവർച്ച; 16 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

കാസർകോട് പൂട്ടിയിട്ട വീട്ടിൽനിന്നു 3 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിലായത് 16 വർഷത്തിനു ശേഷം. വയനാട് പനമരം കുളിവയൽ ചെറുവട്ടൂർ കടശ്ശേരി വളപ്പിൽ റഷീദിനെ (38) ആണ്  കാസർകോട് എസ്‌ഐ പി.പി.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടി ജയിലിലെത്തി അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ റിമാൻഡിലാണ് റഷീദ്. തളങ്കര ഖാസി ലെയ്‌നിലെ പി.എ.താജുദ്ദീന്റെ വീട്ടിൽ 2006 ഒക്ടോബർ 18ന് രാത്രിയാണ് മോഷണം നടന്നത്. കവർച്ച നടന്ന വീട്ടിൽനിന്ന് അന്നു പൊലീസ് വിരലടയാളം ശേഖരിച്ചിരുന്നു….

Read More

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 99 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നത്തിയത്. ചേരാപുരം സ്വദേശികളായ തട്ടാർകണ്ടി സിറാജ്, പടിക്കൽ സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മൈസൂരിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാമ് പോലീസ് പറയുന്നത്.

Read More

യാചകർക്കെതിരെ കർശന നടപടി; റമദാൻ ആദ്യദിനം ദുബൈ പൊലീസിന്റെ പിടിയിലായത്​ 17പേർ

എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി ദുബൈ പൊലീസ്​. റമദാൻ ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17പേരെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ്​ പിടികൂടി. വിശുദ്ധ മാസത്തിൽ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന്​ പൊലീസ്​ ‘യാചനക്കെതിരെ പൊരുതുക’ എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. ദുബൈ ആവിഷ്​കരിച്ച കാമ്പയിൻ ഭാഗമായുള്ള പരിശോധനയിലാണ്​ 17പേർ പിടിയിലായത്​. ഇവരിൽ 13പേർ പുരുഷൻമാരും നാലുപേർ സ്ത്രീകളുമാണെന്ന് ​പൊലീസ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ​ കേണൽ അലി സാലിം അൽ ശംസി അറിയിച്ചു. കുറ്റവാളികൾക്കെതിരെ ശക്​തമായ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ കാലയളവിൽ ഭിക്ഷാടകരുടെ…

Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട ആവേശം; ഗുണാകേവിലെ നിരോധിത മേഖലയിലിറങ്ങിയ യുവാക്കൾ അറസ്റ്റിൽ

ഗുണകേവിലെ നിരോധിത മേഖലയിലിറങ്ങിയ മൂന്നുപേർ പിടിയിൽ. റാണിപേട്ട് സ്വദേശികളായ പി ഭരത്, എസ് വിജയ്, പി രഞ്ജിത്ത് കുമാർ എന്നിവരാണ് പിടിയിലായത്. മൂവർക്കും ഇരുപത്തിനാല് വയസാണ്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട ആവേശത്തിലാണ് യുവാക്കൾ ഗുണ കേവിലിറങ്ങിയതെന്നാണ് വിവരം. ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് യാത്രപോയ സുഹൃത്തുക്കളിലൊരാൾ അബദ്ധത്തിൽ ഗുണകേവിൽ വീഴുന്നതും, അയാളെ സുഹൃത്തുക്കൾ രക്ഷിക്കുന്നതുമാണ് സിനിമ.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമകൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ മാസമാണ് സിനിമ…

Read More

ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം.ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ കേസിലെ…

Read More

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; 2 പേർ അറസ്റ്റിൽ

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലം ആയൂരിലാണ് സംഭവം. മീൻവിൽപന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ആയൂരിലെത്തിയ വിദ്യാർഥികളോടാണ് ഇവർ സദാചാര ഗുണ്ടായിസം കാട്ടിയത്. ജൻമദിനാഘോഷത്തിനു ശേഷമാണ് പെൺകുട്ടികൾ ഉൾപ്പെട്ട വിദ്യാർഥി സംഘം…

Read More

ലഹരിപ്പാർട്ടി; ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ

പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തുന്നതിനിടെ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകനെ അറസ്റ്റ് ചെയ്തു. ആന്ധ്ര മുൻ മുഖ്യമന്ത്രി കെ.റോസയ്യയുടെ കൊച്ചുമകനും വ്യവസായിമായ ഗജ്ജാല വിവേകാനന്ദിനെയാണ് (37) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ജി.യോഗാനന്ദിന്റെ മകനാണ് ഗജ്ജാല വിവേകാനന്ദ്. ഗജ്ജാല വിവേകാനന്ദ് ഉൾപ്പെടെ 10 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മാരകലഹരി മരുന്നുകളും പൊലീസ് കണ്ടെടുത്തു. ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സുഹൃത്തുക്കൾക്കു വേണ്ടി താനാണ് ലഹരിപ്പാർട്ടി നടത്തിയതെന്ന്…

Read More

ലഹരി വിൽപ്പന നായ്ക്കളെ കാവൽ നിർത്തി; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റിൽ

തിരുവനന്തപുരത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. മുമ്പും ഇയാളുടെ കൈയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ വിഷ്ണു.

Read More