സ്വർണം തട്ടിയെടുക്കൽ കേസ്; പ്രളയ കാലത്ത് കൈയടി നേടിയ ജൈസൽ അറസ്റ്റിൽ

പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി ജൈസൽ വീണ്ടും അറസ്റ്റിൽ. ഇത്തവണ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നു പേർ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് തിരുവനന്തപുരത്തെ ജയിലില്‍ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ മാർച്ച് 12നാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം തട്ടിയെടുക്കൽ നടന്നത്. എട്ട് പ്രതികളിൽ മൂന്ന്…

Read More

പാനൂർ സ്ഫോടനം: 3 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പാനൂർ സ്ഫോടനത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബോംബ് നിർമിച്ച സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. കുന്നോത്തുപറമ്പിലെ സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും കസ്റ്റഡിയിലുണ്ട്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് ഇയാൾ പിടിയിലായത്. നാല് പേരും ബോംബ് സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ്. രാത്രി സ്ഥലത്തുണ്ടായിരുന്നവരിൽ മരിച്ച ഷെറിൽ, ഗുരുതര പരിക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവരുൾപ്പെടെ എട്ട് പേരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും സിപിഎം അനുഭാവികളാണ്. നിരവധി ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്….

Read More

അനധികൃത മദ്യവില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ കൂഴിവയല്‍ സ്വദേശി ജയേഷ്(41), ചൂരല്‍മല സെന്റിനല്‍ റോക്ക് റാട്ടപ്പാടി വെള്ളയ്യ(68)എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പട്രോളിംഗിനിടെ വില്‍പ്പനക്കായി സൂക്ഷിച്ച 3.75 ലിറ്റര്‍ വിദേശമദ്യം ജയേഷിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്ലാണ് ഇയാളെ പിടികൂടിയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ…

Read More

മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; മുംബൈയിൽ ഊബർ ഡ്രൈവർ അറസ്റ്റിൽ

മുംബൈയിൽ മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഊബർ ഡ്രൈവറെ ദാദർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒരു മണിക്ക് വീടിന് പുറത്ത് നിന്ന പെൺകുട്ടിയെ ഇയാൾ ടാക്സിയിൽ മുംബൈ ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. ശേഷം പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ സ്ഥലത്ത് തന്നെ തിരിച്ചിറക്കി വിടുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

Read More

ആദിത്യന്റെ കൊലപാതകം; പോക്സോ കേസ് പ്രതിയുൾപ്പെടെ നാ​ലു​പേ​രെ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തു

നെ​യ്യാ​റ്റി​ൻ​ക​ര കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ആദിത്യന്റെ കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​രെ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തു. വെ​ൺ​പ​ക​ൽ പ​ട്ട്യ​ക്കാ​ല ജെഎ​സ് ജി​ബി​ൻ(25), നെ​ല്ലി​മൂ​ട് പെ​രു​ങ്ങോ​ട്ടു​കോ​ണം മ​നോ​ജ്(19), ചൊ​വ്വ​ര അ​ഭി​ജി​ത്ത്(18), കാ​ഞ്ഞി​രം​കു​ളം ര​ജി​ത്ത്(23) എ​ന്നി​വ​രാ​ണ് ത​മി​ഴ്​​നാ​ട്ടി​ൽ ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ ജി​ബി​ൻ പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പാ​ണ്​​ ജ​യി​ൽ ​മോ​ചി​ത​നാ​യ​​ത്. പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ ​പ​രി​ച​യ​ക്കാ​രാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​ ഇങ്ങനെ, പ​ട്ട്യ​ക്കാ​ല​ക്കു​സ​മീ​പം പ​പ്പ​ട​ക്ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ആ​ദി​ത്യ​ന് ജി​ബി​നു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു….

Read More

പേരാമ്പ്ര അനു കൊലപാതക കേസ്; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.  അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു.  റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേതുടര്‍ന്ന് കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു. അനുവിനെ കൊലപ്പെടുത്തിയ…

Read More

ഡൽഹിയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ ബംഗാളിൽ നിന്നു പിടികൂടി

ഡൽഹിയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തി‌ലെ പ്രതിയെ ബംഗാളിൽ നിന്നു പിടികൂടി. 24നു വൈകിട്ട് അ‍ഞ്ചരയോടെ ഔട്ടർ–നോർത്ത് ഡൽഹിയിലെ ബവാനയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടയുടെ സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഒപ്പമുള്ളത് സമീപത്തെ ഫാക്ടറി തൊഴിലാളിയായ ലോഹർ ആണെന്നും തിരിച്ചറിഞ്ഞു. ഇയാൾ ട്രെയിനിൽ ബംഗാളിലേക്കു കടന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം ബംഗാളിലേക്കു…

Read More

70കാരിക്ക് ക്രൂരമർദ്ദനം;  ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലിയാണ് മർദ്ദനം

ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്. ദമ്പതികൾ ഇവരെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മർദ്ദനമേ​റ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്പതികൾ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികൾ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരണ് രഹസ്യമായി ചിത്രീകരിച്ച് പൊലീസിനും മ​റ്റുളളവർക്കും അയച്ചുകൊടുത്തത്….

Read More

ഭാര്യയേയും അമ്മയേയും വീട്ടിൽ നിന്നിറക്കിവിട്ടശേഷം മുറ്റത്ത് കഞ്ചാവ് കൃഷി; കായംകുളത്ത് യുവാവ് അറസ്റ്റിൽ

കായംകുളത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളിൽ കിഴക്കേതിൽ അബ്ദുൾ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 31 കഞ്ചാവുചെടികൾ ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തി. ഭാര്യയേയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചു വന്ന ഷിജി മാസങ്ങളായി ലഹരിവില്പന നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയതിന് ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാൾ.

Read More

റംസാനിൽ ഹോസ്റ്റലിൽ നിസ്‌കരിച്ച വിദ്യാർഥികൾക്ക് നേരെ ആക്രമണം; 5 പേർ അറസ്റ്റിൽ   

ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. അഹമ്മദാബാദിലെ സർവകലാശാല ഹോസ്റ്റലിൽ ശനിയാഴ്ച്ച വൈകിട്ട് റംസാൻ നിസ്‌കാരം നടക്കുന്ന സമയത്താണ് പുറത്തു നിന്നുള്ള സംഘം വിദ്യാർഥികളെ ആക്രമിച്ചത്. ശ്രീലങ്കയിൽ  നിന്നുളള രണ്ടു പേരും താജികിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർഥിയും പരിക്കേറ്റ് ചികിത്സയിലാണ്. എഴുപത്തിയഞ്ചോളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് അക്രമികൾ എത്തിയത്. ഹോസ്റ്റലിൽ നിസ്‌കാരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അതിക്രമം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഏതാനും വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചു…

Read More