പാനൂര്‍ ബോംബ് നിര്‍മാണ കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നെന്നാണ് കണ്ടെത്തൽ. രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയെന്ന് പൊലീസ് പറയുന്നു. കേസിൽ ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്.  രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു….

Read More

കേസ് നൽകി ജയിലിലാക്കിയതിൽ വൈരാഗ്യം: യുവതിയെയും മകനെയും തീകൊളുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കേസ് നൽകി ജയിലിലാക്കിയതിന്റെ വൈരാഗ്യത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പൂഴിക്കാട്പടി പാലക്കോട്ട് താഴേവീട്ടിൽ രതീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. ഭർതൃമതിയായ ഏഴംകുളം വയലാ സ്വദേശി യുവതിക്കും മകനും നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.  യുവതിയെയും മകനെയും വീട്ടിൽ കയറി മർദിച്ച ശേഷം പെട്രോൾ ദേഹത്ത് ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയും മകനും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് രതീഷിനെതിരെ കേസെടുത്ത് ഇൻസ്പെക്ടർ…

Read More

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ് ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ് ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു. 

Read More

യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ  സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’…

Read More

യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ  സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’…

Read More

പ്രണയപ്പകയിൽ യുവതിയെ കൊന്ന കേസ്; ഒഡീഷ സ്വദേശി പിടിയിൽ

പൂച്ചാക്കലിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടമൽ ചെൻചെടി ബന്ധ ബജുസ്വാതി സാഹുവിന്റെ മകൾ റ്വിതിക സാഹു (25) കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ഒഡീഷ സ്വദേശിയുമായ കണ്ടമൽ റമിനി ഗുഡ ബാദി രൂപമതിയുടെ മകൻ സാമുവൽ രൂപമതി (28) അറസ്റ്റിലായത്. ഈ മാസം രണ്ടിനു പുലർച്ചെ ഒരു മണിയോടെ പെരുമ്പളം ജംക്‌ഷനു സമീപമുള്ള  കമ്പനിയിൽവച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവൽ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റ്വിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ…

Read More

ഡൽഹിയിൽ ലിവിംഗ് പങ്കാളിയെ കൊന്നു: മൃതദേഹം ദിവസങ്ങളോളം അലമാരയിൽ സൂക്ഷിച്ചു; പ്രതി പിടിയില്‍

ഡൽഹിയിൽ ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ ഒളിപ്പിച്ചയാൾ പിടിയിൽ. ദ്വാരക സ്വദേശി വിപൽ ടൈലർ ആണ് പിടിയിലായത്. 26 കാരിയായ യുവതിയുടെ അച്ഛൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.  

Read More

പാനൂർ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം. പ്രവർത്തകൻ മരിച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. സ്ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഇതോടെ സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി. സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ (31) ഉൾപ്പെടെ 12…

Read More

സൗദി അറേബ്യയിൽ കർശന പരിശോധന ; ഒരാഴ്ചക്കിടെ പിടിയിലായത് 21,505 പ്രവാസികൾ

വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 21,505 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 14,323 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 4,778 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,404 പേരുമാണ്​ പിടിയിലായത്​. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,295 പേരിൽ 61 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും രണ്ട് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്….

Read More

ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചെടുത്തു; ചെന്നൈയിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ…

Read More