
ബൈക്കിൽ റോഡിൽ അഭ്യാസം, നമ്പർ പ്ലേറ്റ് ഇല്ല; ‘എടാ മോനെ, ആളെ കിട്ടിയിട്ടുണ്ടെന്ന്’ പൊലീസ്
റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത യുവാവ് പിടിയിൽ. നെയ്യാറ്റിൻകര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിജിത്ത് (22) ആണ് പിടിയിലായത്. ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കരമന – കളിയിക്കാവിള ദേശീയ പാതയിലായിരുന്നു യുവാവിന്റെ ‘അഭ്യാസം’. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ആയിരുന്നു ഇയാൾ ഓടിച്ചത്. അമിത വേഗതയിലായിരുന്നും ബൈക്ക്. കാറുകളും ബസും എല്ലാം ഇതിന്…