തൃശൂരില്‍ 20 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃശൂർ ആമ്പല്ലൂരിൽ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു.ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

Read More