കോഴിക്കോട് യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവം: ഭർത്താവടക്കം രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് താമരശേരിയിൽ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പികെ പ്രകാശൻ, യുവതിയുടെ ഭർത്താവ് ഷെമീർ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടിയാണ് തന്നോട് നഗ്നപൂജ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടതെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നത്. പ്രകാശൻ പൂജയുടെ കർമി ചമഞ്ഞാണ് എത്തിയത്. പൂജ നടത്തിയാൽ പ്രശ്നങ്ങൾ തീരുന്നതിനൊപ്പം ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്നും ഇരുവരും യുവതിയെ ധരിപ്പിച്ചു. എന്നാൽ യുവതി ഒഴിഞ്ഞുമാറി. ഇതോടെ നിർബന്ധമായി….

Read More

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

കൊല്ലം ആനൂർകാവിലെ വാഹനാപകടത്തിൽ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും അപകടത്തിൽപ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ…

Read More

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊല; 2 പേർ അറസ്റ്റിൽ

വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ്ച്ചഒ) അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. മുൻ പ്രിൻസിപ്പലും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണു സിബിഐയുടെ കണ്ടെത്തൽ.  സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്താതെ മടങ്ങിയതിനു മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. ചർച്ച തത്സമയം സംപ്രേഷണം…

Read More

വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; അറസ്റ്റ്

തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്. വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അയിരൂർ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

വെർച്വൽ അറസ്റ്റ്: കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ പ്രതി പിടിയിൽ

വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.  കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വീഡിയോ കോളിൽ വന്നത്. അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്.  കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിൻസ് തട്ടിയെടുത്തത്. പിന്നാലെ കൊച്ചി സ്വദേശി പരാതി…

Read More

34 വർഷം മുമ്പ് 20 രൂപ കൈക്കൂലി വാങ്ങിയ സംഭവം; ബീഹാറിൽ വിരമിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

34 വർഷം മുമ്പ് സ്ത്രീയിൽ നിന്ന് 20 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിരമിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. 1990ൽ ബീഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി കൊണ്ടുപോകുകയായിരുന്ന ഒരു സ്ത്രീയിൽ നിന്നാണ് പൊലീസുകാരൻ കൈക്കൂലി വാങ്ങിയത്. 1990 മെയ് ആറിന് ബരാഹിയയിൽ നിന്നുള്ള കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിംഗ് സഹർസ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പച്ചക്കറി കെട്ടുമായി വരികയായിരുന്ന മഹേഷ്ഖുണ്ട് സ്വദേശിയായ സീതാദേവിയെ സുരേഷ് പ്രസാദ്…

Read More

ലഹരി കടത്ത് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

എംഡിഎംഎ വിൽപ്പന തൊഴിലാക്കിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാർ ബാബു (ബെൻസ് ബാബു -42), തിരുനാവായ പട്ടർനടക്കാവ് സ്വദേശി ഒരുവിൽ മുഹമ്മദ് (33) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് നിസാർ ബാബുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. നേരത്തെ ഒരു ലക്ഷം രൂപയുടെ എം ഡി എം എയുമായി…

Read More

കെജ്രിവാള്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് സുപ്രീംകോടതിയിൽ മറുപടി നല്‍കും

ഡൽഹി മദ്യനയ അഴിമതിയിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് മറുപടി നല്‍കും. ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കെജ്രിവാളിന്‍റെ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ, കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ്…

Read More

ഒളിക്യാമറ വച്ച് നൂറുകണക്കിന് കുട്ടികളുടെയും , സ്ത്രീകളുടേയും നഗ്ന ദൃശ്യങ്ങൾ പകർത്തി ; ഇന്ത്യക്കാരനായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

അമേരിക്കയിൽ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടേയും ന​ഗ്നദൃശ്യങ്ങൾ ഒളികാമറ വച്ച് പകർത്തിയ ഇന്ത്യക്കാരനായ ഡോക്ടർ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന 40കാരനായ ഐജെസ് ആണ് അറസ്റ്റിലായത്. കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്. പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തറിയുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ സെർച്ച് വാറന്റ് പുറപ്പെടുവിച്ചു. തിരച്ചിലിനിടെ,…

Read More

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് , കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. ആഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More