‘ഡിജിറ്റല്‍ അറസ്റ്റ്’: തട്ടിപ്പ് തടയാന്‍ ഉന്നത തല സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു.  ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു. മന്‍ കി ബാത്തിലൂടെ ഡിജിറ്റല്‍  അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലര്‍ത്തുകയും കേസുകളില്‍ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ കൂടുന്ന…

Read More

കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈൽ മോഷണം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ ഡൽഹിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും ഉൾപ്പടെ 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. സ്റ്റേജിൽ അലൻ വാക്കർ സംഗീതത്തിൻറെ ലഹരി പടർത്തുമ്പോഴാണ് സംഗീതാസ്വാദകർക്കിടയിൽ സിനിമാ സ്‌റ്റൈലിലുള്ള വൻ കവർച്ച നടന്നത്. കാണികൾക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവർച്ച സംഘം നുഴഞ്ഞുകയറി. ചടുല…

Read More

ബഹ്റൈനിൽ പിടിച്ചെടുത്തത് 1,16,000 ദീനാറിൻ്റെ മയക്കുമരുന്ന് ; സ്ത്രീകൾ അടക്കം നിരവധി പേർ പിടിയിൽ

ബ​ഹ്റൈ​നി​ൽ 1,16,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി വ്യ​ക്തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഒ​ന്നി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​വ​രി​ൽ​നി​ന്ന് ഏ​ക​ദേ​ശം ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. 1,16,000 ദീ​നാ​ർ വി​ല വ​രു​ന്ന​താ​ണി​ത്. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക്…

Read More

ഇടുക്കിയിൽ എടിഎം തകർത്ത് മോഷണ ശ്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഇടുക്കി നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുൺ സായി എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം നടന്നത്. രാത്രിയിൽ കൗണ്ടറിൽ എത്തിയ രാം സായിയും ദരുൺ സായിയും ആദ്യം എടിഎമ്മിൽ നിന്ന്…

Read More

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ കേസ്; പിടിയിലായവർ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പോലീസ്

തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ കേസിൽ പിടിലായ ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പോലീസ് പറയുന്നു. പ്രമുഖ ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവിനെയും ഷർമ്മിളയെയും തഞ്ചാവൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വൻ റാക്കറ്റിൽപ്പെട്ടവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷത്തിൻെറ സ്വർണം വാങ്ങിയ ശേഷം കൊച്ചി…

Read More

മുന്ന് ആഴ്ചയായി മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല: ബാല

മുന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ ബാല. എന്നിട്ടും ഇപ്പോള്‍ അറസ്റ്റു ചെയ്‌തെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പറഞ്ഞു. പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ബാലയുടെ പ്രതികരണം. ”ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴക്കുന്നത് ഞാനല്ല” മുന്‍ ഭാര്യയുടെ…

Read More

ആഗ്രയിൽ അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 4 വിദ്യാർഥികൾ പിടിയിൽ

ആഗ്രയിൽ അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി. അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വിഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ…

Read More

സിദ്ദിഖിന് ഇടക്കാല ആശ്വാസം; രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞു

യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽ നിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക്…

Read More

നടിയുടെ പരാതി; നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് വിട്ടയച്ചു

നടിയുടെ പീഡനപരാതിയിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം…

Read More

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506…

Read More