പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങി ; വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. പ്രവാസിയിൽ നിന്ന് 60,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. 

Read More

കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു ; 385 പേർ അറസ്റ്റിൽ , 497 പേരെ നാടുകടത്തി

കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​ന്നു. നി​യ​മ​വി​രു​ദ്ധ താ​മ​സ​ക്കാ​രെ​യും മ​റ്റു നി​യ​മ ലം​ഘ​ക​രെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രുക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 385 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​യി​ലാ​യ 497 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​വം​ബ​ർ 11നും 14​നും ഇ​ട​യി​ൽ സു​ര​ക്ഷാ സേ​ന രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത്ര​യും ന​ട​പ​ടി​ക​ൾ. നി​യ​മ​വി​രു​ദ്ധ താ​മ​സം, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന്…

Read More

യുവാവിനെ ആക്രമിച്ച് പണം തട്ടി ; യുവതി അടക്കം 2 പേർ പിടിയിൽ

കൊല്ലം പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയിൽവെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തൻകോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ ഗിരീഷിനെ കൊല്ലം പുനലൂരിൽ എത്തിച്ചു. തുടർന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി…

Read More

തെലുങ്കർക്ക് എതിരായ അധിക്ഷേപ പരാമർശം ; അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി. ചെന്നൈ എഗ്മൂർ കോടതിയിലാണ് ഹർജി നൽകിയത്. കുട്ടിയെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പരാമർശത്തിൽ മാപ്പ് പറഞ്ഞെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഈ മാസം 29 വരെ റിമാൻഡ് ചെയ്ത കസ്തൂരി നിലവിൽ ചെന്നൈ പുഴൽ ജയിലിലാണ്. അതേസമയം കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണക്കേസിൽ പ്രതിയായ സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയിൽ ബലമായി കസ്റ്റഡിയിൽ എടുത്തതെന്ന്…

Read More

കേരളത്തിലെത്തിയത് കുറുവ സംഘം, സ്ഥിരീകരിച്ച് പൊലീസ് ; എത്തിയത് കുടുംബ സമേതം

തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്ഠൻ മോഷ്ടാവാണെന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. സന്തോഷിനെതിരെ തമിഴ്നാട്ടിൽ 18 കേസുകളുണ്ട്. കേരളത്തിൽ 8 കേസുകളും. തമിഴ്നാട്ടിൽ 3 മാസം ജയിലിലായിരുന്നു. കേരള പൊലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തമിഴ്നാട് പൊലീസാണ് സന്തോഷാണ് ആലപ്പുഴയിൽ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ…

Read More

ബഹ്റൈനിൽ മുപ്പതിനായിരം ദിനാർ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിച്ചു ; ഏഷ്യക്കാരനായ 28കാരൻ അറസ്റ്റിൽ

മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് പി​ടി​യി​ലാ​യി. 30,000 ദി​നാ​ർ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ളും സാ​മ​ഗ്രി​ക​ളു​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. 28 വ​യ​സ്സു​ള്ള ഏ​ഷ്യ​ക്കാ​ര​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​താ​യും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Read More

ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു ; ഇടപെടൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ , എസ് ജയശങ്കറിന് കത്തയച്ചു

ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികൾ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More

മദ്യപാനത്തിനിടെ തർക്കവും കയ്യാങ്കളിയും ; തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു , പ്രതി അറസ്റ്റിൽ

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തിയതിന് പിന്നാലെ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്നാട് മൈലാടുംപുറം സ്വദേശി ബൽറാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തമഴ്നാട് മയിലാടുംതുറ സ്വദേശി വാസുവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ബൽറാമും വാസുവും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. വാസു ബലമായി തള്ളിയതിനെ തുടർന്ന് ബൽറാം മുറിയിലെ ഭിത്തിയിൽ തലയിടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ വാസു സംഭവ സ്ഥലത്തുവെച്ച് മരിച്ചു. കൂടെയുണ്ടായിരുന്നവർ…

Read More

കാനഡയിൽ ക്ഷേത്രത്തിനു നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ

കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായതായി റിപ്പോർട്ട്. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സജീവ പ്രവർത്തകനായ ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ഖലിസ്താൻ ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ് ഒരു കനേഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. നവംബർ എട്ടിനാണ് ​ഇന്ദർജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ…

Read More

അനധികൃത മദ്യക്കടത്തുകാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അപകടം ; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

അനധികൃത മദ്യക്കടത്തുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനം തടയാനുള്ള ശ്രമത്തിനിടെയുണ്ടായ വാഹന അപകടത്തിനിടയിലാണ് ഗുജറാത്ത് പൊലീസിലെ സബ് ഇൻസ്പെക്ടറായ ജാവേദ് എം പത്താൻ മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന അപകടത്തിൽപ്പെട്ടത്. സ്റ്റേറ്റ് മോണിട്ടറിംഗ് സെല്ലിൽ നിയമിതനായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 2.30ഓടെയാണ് കത്താഡ ഗ്രാമത്തിലെ ദാസദയിൽ വച്ച് അപകടമുണ്ടായത്. മദ്യക്കടത്തുകാർ പൊലീസ് ബാരിക്കേഡ് മറികടന്നതിന് പിന്നാലെ പൊലീസ്…

Read More