
കുറവ സംഘത്തിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറാനി ഗ്യാങ് ; ഇടുക്കി നെടുങ്കണ്ടത്ത് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ
തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളിൽ മോഷണം പതിവാക്കിയവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരക്കടുത്ത് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജുവെൽസിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ ഹൈദർ, സ്വർണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം…