യാത്രക്കിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാരൻ അറസ്റ്റിൽ

വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരുനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സംഭവം. ജനുവരി 24-ന് ഉച്ചയോടെ ഇൻഡിഗോയുടെ 6E-5274 വിമാനത്തിൽവെച്ച് ലാൻഡിങ്ങിനു തൊട്ടുമുൻപാണ് യാത്രക്കാരന്റെ അപകടകരമായ നീക്കമുണ്ടായത്. ഉടൻതന്നെ കാബിൻ ക്രൂ സംഭവമറിയുകയും ക്യാപ്റ്റനെ വിവരമറിയിക്കുകയും ചെയ്തു. കാബിൻ ക്രൂവിന്റെ പരാതിയിൽ ഇയാൾക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി വിമാനത്താവള പോലീസ്…

Read More

‘ആക്രി’ക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും; 6.31 ലക്ഷം പിൻവലിച്ച കേസിൽ പ്രതി പിടിയിൽ

പാഴ്വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു നഷ്ടമായത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ (43) ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ പാഴ്വസ്തുക്കൾ വിറ്റു. ഇതിനൊപ്പം എ.ടി.എം. കാർഡുപെട്ടത് അറിഞ്ഞില്ല. കാർഡുകിട്ടിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ 6.31 ലക്ഷം രൂപ 15 ദിവസങ്ങളിലായി പിൻവലിച്ചു. കാർഡിൽ പിൻനമ്പർ എഴുതിയിരുന്നു. 25 വർഷമായി വിദേശത്തു…

Read More

കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവം: ആറാമനും അറസ്റ്റിൽ

ഡൽഹി കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമസ്ഥനായ അശുതോഷിനെയാണ് ആറാമതായി അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണ്. പ്രതികളിലൊരാളുടെ സഹോദരനായ അങ്കുഷ് ഖന്നയെയാണ് പൊലീസ് തിരയുന്നത്. പുതുവത്സര ദിനമായ ഞായറാഴ്ച പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ…

Read More

വർക്കല കൊലപാതകത്തിൽ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറിൽ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാൽ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യിൽ…

Read More

ജാതിയമായി അധിക്ഷേപിച്ച കേസ്; അറസ്റ്റ് ചെയ്യരുത്, സാബു ജേക്കബിൻറെ ഹർജി നാളേക്ക് മാറ്റി

പി.വി.ശ്രീനിജനെതിരായ ജാതി അധിക്ഷേപ കേസിൽ 20-20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്ന സാബു ജേക്കബിൻറെ ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തേ പിൻമാറിയിരുന്നു. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ  കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻറെ മൊഴി പൊലീസ്…

Read More

പോക്സോ കേസ്: എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു, ഡിജിപിക്ക് കത്ത് അയച്ച് കുട്ടിയുടെ അച്ഛൻ

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു. ഒളിവിൽ കഴിയുന്ന അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികൾ ഉയരുന്നുണ്ട്. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. അതേ സമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ സി ഐ സുനു അന്വേഷണ സംഘത്തിന് മുന്നിൽ…

Read More

സഞ്ജയ് റാവുത്തിന്റെ അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ പ്രത്യേക കോടതി

ഗൊരേഗാവ് പത്രചാൽ പുനർനിർമാണപദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസിൽ രാജ്യസഭാംഗം സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് പ്രത്യേകകോടതി. ശിവസേന ഉദ്ധവ് വിഭാഗം നേതാവായ റാവുത്തിന് കഴിഞ്ഞ ദിവസം കോടതി ജാമ്യമനുവദിച്ചിരുന്നു. തിരഞ്ഞു പിടിക്കൽ സമീപനത്തിന്റെ ഭാഗമായിരുന്നു നടപടി. നിയമവിരുദ്ധമായിട്ടായിരുന്നു അറസ്റ്റെന്നും കോടതി അഭിപ്രായപ്പെട്ടു കേസ് വൈകിപ്പിക്കുന്നതിനും മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിനും അന്വേഷണ ഏജൻസിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജൂലായ് 31-നാണ് റാവുത്തിനെ ഇ.ഡി. അറസ്റ്റുചെയ്തത്. ആർതർറോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു റാവുത്ത്. ശിവസേന (ഉദ്ധവ് പക്ഷം)യിലെ…

Read More

കാറിൽ ചാരിനിന്ന ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവം; വധശ്രമത്തിന് കേസ്, യുവാവ് അറസ്റ്റിൽ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്….

Read More

ഷാരോൺ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്

പാറശാല ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി ഇന്ന് തെളിവെടുക്കും. ഇതിനു ശേഷം  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.  ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്റെ കൊലപതാകത്തിന്റെ ചുരുൾ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന്…

Read More

കൊച്ചി ബാറിൽ വെടിവയ്പ്പുണ്ടായ സംഭവം; രണ്ടു പേർ പിടിയിൽ

കൊച്ചി കുണ്ടന്നൂർ ജംക്ഷനിൽ പ്രവർത്തിക്കുന്ന ‘ഒജീസ് കാന്താരി’ ബാറിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. അഭിഭാഷകനായ ഹറോൾഡ്, സുഹൃത്ത് എഴുപുന്ന സ്വദേശി റോജൻ എന്നിവരാണു മരട് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു ബാറിൽ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇയാൾ ഒപ്പമുണ്ടായിരുന്ന ആൾക്കൊപ്പം ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു. വെടിവയ്പ്പുണ്ടായി മൂന്നു മണിക്കൂറിനു ശേഷമാണ്…

Read More