വിദ്യയുടെ ‘കണ്ണിൽപ്പെടാതെ’ നടക്കേണ്ട ഗതിയായിരുന്നു പൊലീസിന്: പരിഹസിച്ച് പ്രതിപക്ഷനേതാവ്

അനൈക്യം മൂലം എൽഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഡിഎഫിലെ ഘടകകക്ഷി നേതാവായ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണു സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളുടെ ആക്രമണം. ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർമാർക്കു മേൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നു ശ്രേയാംസ് കുമാർ പറഞ്ഞു. ഇത്ര ഗുരുതരമായ ആരോപണമായിട്ടും അതേക്കുറിച്ച് എന്താണു പൊലീസ് അന്വേഷിക്കാത്തത്. യോഗം ചേർന്നു സർക്കാരിനും എസ്എഫ്ഐക്കും എതിരെ സിപിഐ പ്രതികരിച്ചു കഴിഞ്ഞു. പാർട്ടി പത്രം…

Read More

തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റിൽ

തമിഴ്നാട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയെ മധുര ജില്ലാ സൈബർ ക്രൈം പൊലീസ് വെള്ളിയാഴ്ച രാത്രി ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്തു.മധുര എം.പി സു വെങ്കിടേശനെതിരായ ട്വീറ്റിൻറെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി വി. സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൂര്യയുടെ അറസ്റ്റ്.

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പുരാവസ്തു തട്ടിപ്പ് കേസിൽ ഈ മാസം 21 വരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ മാസം 21ന് ഹർജി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം, സുധാകരന്‍ സത്യസന്ധനാണെങ്കില്‍ അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് സര്‍ക്കാർ അഭിഭാഷകന്‍ ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരൻ കോടതിയെ അറിയിച്ചിട്ടുണ്ട്….

Read More

ലഹരി മരുന്ന് നല്‍കി, പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

താമരശ്ശേരിയില്‍ പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച്‌ ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷമാണ് ചുരത്തില്‍ ഉപോക്ഷിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എംഡിഎംഎ…

Read More

വീട്ടില്‍ കഞ്ചാവ് ചെടി വളർത്തി; പിന്നാലെ പൊലീസ് പൊക്കി

വീട്ടില്‍ കഞ്ചാവ്‌ ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാര്‍ (32)നെയാണ് അറസ്റ്റിലായത്. ഇത്തരം വാര്‍ത്തകള്‍ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന് പിന്നില്‍. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് ഇയാള്‍ പറയുന്നത്. കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Read More

താനൂർ ദുരന്തം: നാസറിനെ രക്ഷപ്പെടാൻ സഹായിച്ച 3 പേർ അറസ്റ്റിൽ

താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിലായി. സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പിടികൂടിയത്. ഇവർ താനൂർ സ്വദേശികളാണ്. പൊന്നാനിയിൽ നിന്നാണ് ഇവർ പിടിയിലായത്. പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാന്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും.  അതേസമയം, താനൂരിൽ 22 പേരുടെ…

Read More

റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് പിടിയിലായത്. നായാട്ടിനു പോയ പരത്തനാൽ ബെന്നിയെ ശനിയാഴ്ച പുലർച്ചെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടുസംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷ് അമ്പാട്ടും നാരായണനും ചേർന്ന് നായാട്ടിനായി ഏലപ്പാറ വനത്തിലേക്കു പോയത്. പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടെ തോക്ക് താഴേയ്ക്ക് വീണ് ബെന്നിയുടെ വയറ്റിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന്…

Read More

തോഷഖാന കേസ്: ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ

തോഷഖാന കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവുമായ (പിടിഐ) ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്‌ലാമാബാദ് പൊലീസ്. ലഹോറിലെ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ പൊലീസ് എത്തിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നീക്കം. സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. ഇമ്രാന്റെ…

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പിടിയിൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ, ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നുമാണെന്നും ആൾ തടിതപ്പിയെന്നുമാണ് വിശദീകരണം. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്. പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും…

Read More

സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമില്ല; എംവി ഗോവിന്ദൻ

സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു.  ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട…

Read More